- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശ വിവാദം കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്; നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം; മീശയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി; മാതൃഭൂമി മാനേജ്‌മെന്റ് അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ മറന്ന് നിലപാടെടുത്തു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില.സി.മോഹൻ
കോഴിക്കോട്: മാതൃഭൂമി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില സി മോഹൻ. ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ തീരുമാനമെന്ന നിലയ്ക്ക് രാജി വെക്കുന്നതെന്ന് അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെയാണ് കമൽ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയിൽ നിന്നു നീക്കിയത്. സംഘപരിവാർ ശക്തികളുടേയും എൻ.എസ്.എസിന്റെയും സമ്മർദ്ദമാണ് നടപടിക്ക് പിന്നിലെന്നും ശബരിമല വിഷയത്തിൽ ആഴ്ചപ്പതിപ്പ് സംഘപരിവാർ വിരുദ്ധ കാമ്പയിൻ നടത്തും എന്ന ഭയവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാതൃഭൂമിയുടെ എഡിറ്റോറിയൽ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരിൽ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമൽറാം സജീവ്. മീശ വിവാദത്തിൽ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മ
കോഴിക്കോട്: മാതൃഭൂമി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില സി മോഹൻ. ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ തീരുമാനമെന്ന നിലയ്ക്ക് രാജി വെക്കുന്നതെന്ന് അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെയാണ് കമൽ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയിൽ നിന്നു നീക്കിയത്. സംഘപരിവാർ ശക്തികളുടേയും എൻ.എസ്.എസിന്റെയും സമ്മർദ്ദമാണ് നടപടിക്ക് പിന്നിലെന്നും ശബരിമല വിഷയത്തിൽ ആഴ്ചപ്പതിപ്പ് സംഘപരിവാർ വിരുദ്ധ കാമ്പയിൻ നടത്തും എന്ന ഭയവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മാതൃഭൂമിയുടെ എഡിറ്റോറിയൽ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരിൽ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമൽറാം സജീവ്. മീശ വിവാദത്തിൽ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമൽറാം സജീവ് രംഗതെത്തിയിരുന്നു. ആഴ്ചപ്പതിപ്പിന്റെ ചുമതലയിൽ നിന്നു നീക്കിയതിന് പിന്നാലെ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചതായ് അറിയിച്ച് കമൽറാം സജീവ് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില സി മോഹനും രംഗത്ത് വന്നിരിക്കുന്നത്.
മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാർ സംഘടനകൾ എഴുത്തുകാരൻ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്. സാഹിത്യം ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിൻവലിച്ച ദിവസം കമൽറാം സജീവ് ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ 15 വർഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമൽറാം സജീവാണ്. മാതൃഭൂമി ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമൽറാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമൽ റാം സജീവിന്റെ പുസ്തകം വലിയ ചർച്ചയായിരുന്നു.സംഘപരിവാർ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മാതൃഭൂമി മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചപ്പതിപ്പിന്റെ ചുമതലയിൽ നിന്നു നീക്കിയതിന് പിന്നാലെ 'മതേതര ഇന്ത്യ നീണാൾ വാഴട്ടെ' എന്ന ആഹ്വാനത്തോട് കൂടിയാണ് കമൽ റാം ട്വിറ്ററിലൂടെ തന്റെ രാജി അറിയിച്ചത്. കൂടെ തന്റെ സഹ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹപ്രവർത്തകരിൽ ഒരാളായ മനില സി മോഹനും രാജി അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മനിലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.
ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന നിർണായകമായ ചരിത്ര സന്ദർഭമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയൽ തീരുമാനങ്ങളിലും എഡിറ്റോറിയൽ അംഗം എന്ന നിലയിൽ എനിക്ക് പങ്കുണ്ട്. അതിനാൽത്തന്നെ എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കില്ല.
ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ സ്റ്റോറികൾ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷണികൾ, അശ്ലീലം പറച്ചിലുകൾ, കായികാക്രമണത്തിനുള്ള ശ്രമങ്ങൾ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനിൽ ഓഫീസ് പ്രവർത്തിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാക്കാലത്തുപോലും അവയൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്‌മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കിൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.
മീശയുടെ പേരിൽ, ഹൈന്ദവതയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തിൽ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയിൽ ഭക്തർക്കിടയിൽ കടന്നുകൂടി, ഭക്തരുടെ പേരിൽ അക്രമം നടത്തുന്ന അതേ കൂട്ടർ തന്നെയാണ് വായക്കാരെന്ന പേരിൽ മീശയ്‌ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിർത്താൻ അവർക്ക് കഴിയുന്നു.
ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.