- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പീൻസ് കസിനോയിൽ വെടിവെപ്പ്; 34 പേർ ശ്വാസംമുട്ടി മരിച്ചു; കൊള്ളനടത്താനുള്ള ശ്രമത്തിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു; അക്രമി തീകൊളുത്തി മരിച്ചതായും സൂചന
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിൽ 34 പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മുഖംമൂടി ധരിച്ച തോക്കുധാരിയാണ് വെടിവയ്പ് നടത്തിയത്. വെടി കൊണ്ടല്ല ഇത്രയും ആളുകൾ മരിച്ചതെന്നും ശ്വാസം മുട്ടിയാണെന്നും അധികൃതർ വ്യക്തമാക്കി. കസിനോയിൽ കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിർത്തതെന്നാണ് സൂചന. അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് സൂചന. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നതിനെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടിയതു മൂലമുണ്ടായ തിരക്കിൽപ്പെട്ടാണ് പലരും മരിച്ചത്. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിന്റെ ഗെയിമിങ
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിൽ 34 പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മുഖംമൂടി ധരിച്ച തോക്കുധാരിയാണ് വെടിവയ്പ് നടത്തിയത്. വെടി കൊണ്ടല്ല ഇത്രയും ആളുകൾ മരിച്ചതെന്നും ശ്വാസം മുട്ടിയാണെന്നും അധികൃതർ വ്യക്തമാക്കി.
കസിനോയിൽ കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിർത്തതെന്നാണ് സൂചന. അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് സൂചന.
കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നതിനെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടിയതു മൂലമുണ്ടായ തിരക്കിൽപ്പെട്ടാണ് പലരും മരിച്ചത്. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ഹോട്ടലിന്റെ ഗെയിമിങ് ഏരിയയിൽ കടന്ന തോക്കുധാരി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ചൂതാട്ടം കളിക്കുന്ന ഉപകരണങ്ങൾക്ക് നേരെയാണ് ഇയാൾ വെടിവെച്ചത്. ഹോട്ടലിലെ മേശകളും മറ്റും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിൽ ഹോട്ടലിന്റെ ചില ഭാഗങ്ങൾക്ക് തീപിടിക്കുകയും തുടർന്നാണ് ഇവർ ശ്വാസം മുട്ടി മരിച്ചതെന്നുമാണ് വിവരം.
ഇത് ഭീകരവാദ ആക്രമണമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആർക്കും നേരെ അക്രമി വെടിവെച്ചില്ലെന്നും ചൂതാട്ടത്തോടുള്ള എതിർപ്പ് കാരണമാകാം അക്രമം നടത്തിയതെന്നുമാണ് സൂചന. എന്നാൽ ഇതൊരു കവർച്ചാ ശ്രമമാണെന്നും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്. ന്യൂപോർട്ട് സിറ്റിയിൽ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് റിസോർട്ട് വേൾഡ് മനില.