കോട്ടയം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫീസിന് മുന്നിലാണ് സംഭവമുണ്ടായത്.

വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.