- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ മുഖ്യമന്ത്രിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയംനിരീക്ഷണത്തിൽ പോകണമെന്ന് ബീരേൻ സിങ്
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി എന്നോട് അടുപ്പം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യർത്ഥിക്കുന്നു' ബീരേൻ സിങ് ട്വീറ്റ് ചെയ്തു.
മണിപ്പൂരിൽ ഇതുവരെ 21636 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3084 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18334 പേർ രോഗമുക്തി നേടി. 218 പേർ കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേലിന് ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ഫൈസൽ പട്ടേൽ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story