ദൈനംദീനാവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളം കിട്ടാതെ മാനിറ്റോബാ നിവാസികൾ ദിവസങ്ങളായി ദുരിതത്തിൽ. പമ്പിങ് വന്ന സാങ്കേതിക തകരാർ എന്ന് പരിഹരിക്കാനാകുമെന്ന് പറയാനാകത്ത് മൂലം ജനങ്ങൾ ജലദൗർലഭ്യം മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സ്വാൻ നദിയിൽ നിന്നും വെള്ളമെത്തിക്കുന്ന പമ്പിങിലാണ് പ്രശ്‌നം ഉള്ളത്. ഇന്നത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിട്ടുണ്ടെങ്കലും സ്ഥിതി വളരെ മോശമാണ്.

ഏകദേശം 4000ത്തോളം കുടുംബങ്ങളാണ് വെള്ളം ലഭിക്കാത്തത് മൂലം ദുരിതം അനുഭവിക്കുന്നത്. വെള്ളം വളര ചുരുക്കി വേണം ഉപയോഗിക്കാനെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുളി, തുണിയലക്കൽ, പാത്രം കഴുകൽ എന്നിവയെല്ലാം വെള്ള ഉപയോഗം കൂട്ടുമെന്നും ഇവയൊക്കെ തത്കാലത്തേക്ക് നിർത്തിവയക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബോട്ടിൽ വെള്ളവും ബൾക്ക് പോട്ടബിൾ വാട്ടറും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം ഇല്ലാതായതോടെ സ്‌കൂളുകൾ വരെ അടച്ചിട്ടിരിക്കുകയാണ്.