- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രം കാണിക്കാനുള്ള തീയേറ്റർ ഉടമകളുടെ തീരുമാനത്തിനെതിരേ മമ്മൂട്ടി, ലാൽ ആരാധകർ പ്രതികരിക്കണം; തമിഴ്നാട്ടിലായിരുന്നെങ്കിൽ കളി മാറുമായിരുന്നു; ഫാൻസ് അസോസിയേഷനുകൾ മിണ്ടാത്തതെന്തന്ന ചോദ്യവുമായി മണിയൻപിള്ള രാജു
കോതമംഗലം: മലയാള സിനിമകൾ ഒഴിവാക്കി മറുഭാഷാ സിനിമകളുടെ റിലീസുമായി മുന്നോട്ട് പോകാനുള്ള തീയറ്റർ ഉടമകളുടെ തീരുമാനത്തിനെതിരെ താരങ്ങളുടെ ആരാധകർ പ്രതികരിക്കണമെന്ന ആവശ്യവുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു രംഗത്തെത്തി. തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തീയറ്ററുകളിൽ കാണിക്കൂ എന്ന് തീയറ്ററുടമകൾ പറയുമ്പോൾ ഇവിടെയുള്ള ഫാൻസ് അസോസിയേഷനുകൾ ഒന്നും മിണ്ടുന്നില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉൾപ്പെടെയുള്ള ഫാൻസ് അസോസിയേഷനുകൾ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം. തമിഴ്‌നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കിൽ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ. ഇവിടെയുള്ള ആരാധകർ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കണം. ജയറാം ഫാൻസ് അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് കോതമംഗലത്താണ് മണിയൻ പിള്ള രാജു പ്രതികരിച്ചത്. സിനിമകളുടെ തിയ്യറ്റർ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തിയ്യറ്റർ ഉടമകളുടെ ആവശ്യം വിതരണക്കാരും നിർമ്മാതാക്കളും അംഗീകരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് മലയാള സിനിമയിൽ പ്രത
കോതമംഗലം: മലയാള സിനിമകൾ ഒഴിവാക്കി മറുഭാഷാ സിനിമകളുടെ റിലീസുമായി മുന്നോട്ട് പോകാനുള്ള തീയറ്റർ ഉടമകളുടെ തീരുമാനത്തിനെതിരെ താരങ്ങളുടെ ആരാധകർ പ്രതികരിക്കണമെന്ന ആവശ്യവുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു രംഗത്തെത്തി.
തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തീയറ്ററുകളിൽ കാണിക്കൂ എന്ന് തീയറ്ററുടമകൾ പറയുമ്പോൾ ഇവിടെയുള്ള ഫാൻസ് അസോസിയേഷനുകൾ ഒന്നും മിണ്ടുന്നില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉൾപ്പെടെയുള്ള ഫാൻസ് അസോസിയേഷനുകൾ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം.
തമിഴ്‌നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കിൽ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ. ഇവിടെയുള്ള ആരാധകർ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കണം. ജയറാം ഫാൻസ് അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് കോതമംഗലത്താണ് മണിയൻ പിള്ള രാജു പ്രതികരിച്ചത്.
സിനിമകളുടെ തിയ്യറ്റർ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തിയ്യറ്റർ ഉടമകളുടെ ആവശ്യം വിതരണക്കാരും നിർമ്മാതാക്കളും അംഗീകരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് മലയാള സിനിമയിൽ പ്രതിസന്ധി ഉടലെടുത്തത്. പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും പരിഹാരം ഉണ്ടായില്ല.
മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സത്യൻ അന്തിക്കാടിന്റെ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നിവ അടക്കം നിരവധി ചിത്രങ്ങളുടെ റിലീസ് മുടങ്ങിയിരിക്കുകയാണ്.