- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിക്കിയിൽ ഒരു സാധനമുണ്ട്; എടുത്തു നൂറ്റിമൂന്നിൽ കൊണ്ടുപോയി വെക്ക്; ഡിക്കി തുറന്ന സ്ക്യൂരിറ്റിക്കാരൻ അയ്യോ എന്ന് വിളിച്ച് ബോധം കെട്ടു വീണു; മോഹൻലാലിനെ കാറിന്റെ ഡിക്കിയിൽ പ്രിയദർശൻ അടച്ചത് എന്തിന്?
തിരുവനന്തപുരം: ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലൂടെ മലയാള സിനിമയുടെ രസകരമായ സംഭവങ്ങളെ അവതരിപ്പിക്കുകയാണ് മണിയൻപിള്ള രാജു. മോഹൻലാലും പ്രിയദർശനുമെല്ലാം രാജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളും രാജു പുസ്തകത്തിൽ വിശദീകരിക്കുന്നു. ഒരിക്കൽ പ്രിയദർശൻ മോഹൻലാലിനെ കാറിന്റെ ഡിക്കിയിലിട്ട് ഹോട്ടലിലേക്ക് കാറോടിച്ചു പോയിട്ടുണ്ട്. ഈ കഥയും മണിയപ്പിള്ള രാജുവിന്റെ ഓർമ്മകളുടെ സമാഹാരത്തിലുണ്ട്. എം എസ് ദിലീപാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിലെ 'കാറിന്റെ ഡിക്കിയിലെ മോഹൻലാൽ' എന്ന ഭാഗത്തിൽ നിന്ന്? കടത്തനാടൻ അമ്പാടിയുടെ കാലത്തെ മറ്റൊരു ഓർമയുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പ്രിയൻ ഒരു പച്ച ഫിയറ്റ് വാങ്ങുന്നത്. പക്ഷേ, പ്രിയൻ വളരെ ആബ്സൻഡ് മൈൻഡഡ് ആണ്. പാന്റ്സിന്റെ പോക്കറ്റിൽ ഇരുപത്തയ്യായിരം രൂപയിട്ടിട്ട് അലക്കുകാരനു കൊടുക്കുന്ന പാർട്ടിയാണ്. മുറി വെക്കേറ്റ് ചെയ്തു പോകുമ്പോൾ പഴ്സും പൈസയും മേശയ്ക്കുള്ളിൽ കിടക്കും. വണ്ടിയോടിക്കുമ്പോഴും അ
തിരുവനന്തപുരം: ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലൂടെ മലയാള സിനിമയുടെ രസകരമായ സംഭവങ്ങളെ അവതരിപ്പിക്കുകയാണ് മണിയൻപിള്ള രാജു. മോഹൻലാലും പ്രിയദർശനുമെല്ലാം രാജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളും രാജു പുസ്തകത്തിൽ വിശദീകരിക്കുന്നു. ഒരിക്കൽ പ്രിയദർശൻ മോഹൻലാലിനെ കാറിന്റെ ഡിക്കിയിലിട്ട് ഹോട്ടലിലേക്ക് കാറോടിച്ചു പോയിട്ടുണ്ട്. ഈ കഥയും മണിയപ്പിള്ള രാജുവിന്റെ ഓർമ്മകളുടെ സമാഹാരത്തിലുണ്ട്. എം എസ് ദിലീപാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകത്തിലെ 'കാറിന്റെ ഡിക്കിയിലെ മോഹൻലാൽ' എന്ന ഭാഗത്തിൽ നിന്ന്?
കടത്തനാടൻ അമ്പാടിയുടെ കാലത്തെ മറ്റൊരു ഓർമയുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പ്രിയൻ ഒരു പച്ച ഫിയറ്റ് വാങ്ങുന്നത്. പക്ഷേ, പ്രിയൻ വളരെ ആബ്സൻഡ് മൈൻഡഡ് ആണ്. പാന്റ്സിന്റെ പോക്കറ്റിൽ ഇരുപത്തയ്യായിരം രൂപയിട്ടിട്ട് അലക്കുകാരനു കൊടുക്കുന്ന പാർട്ടിയാണ്. മുറി വെക്കേറ്റ് ചെയ്തു പോകുമ്പോൾ പഴ്സും പൈസയും മേശയ്ക്കുള്ളിൽ കിടക്കും. വണ്ടിയോടിക്കുമ്പോഴും അങ്ങനെതന്നെ. ഏതെങ്കിലും ഗിയറിൽ ഓടിച്ചുപോകും. എവിടെയെങ്കിലും നിർത്തിയാൽ താക്കോലെടുക്കാൻ മറക്കും. വീണ്ടും ഏതു ഗിയറിൽ കിടക്കുന്നോ, അതേ ഗിയറിൽ സ്റ്റാർട്ടാക്കും. അത്രയ്ക്ക് അശ്രദ്ധയാണ്.
അതേസമയം, അഞ്ചാംക്ലാസ്മുതൽ കണ്ടിട്ടുള്ള ഓരോ സിനിമയും വള്ളിപുള്ളി വിടാതെ, ഡയലോഗും സീനുകളും കണ്ടിന്യൂയിറ്റിയിൽ ഓരോ ആളും ധരിച്ചിരുന്ന വസ്ത്രവും വരെയുണ്ടാകും പ്രിയന്റെ മനസ്സിൽ. പുള്ളിയുടെ മനസ്സിന്റെ ഹാർഡ് ഡിസ്‌കിൽ മുഴുവൻ, സിനിമയും ഞങ്ങളൊക്കെ സ്‌കൂളിൽവെച്ചു പറഞ്ഞ തമാശകളും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളുമാണ്. മോഹൻലാലിനെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ പ്രിയനു കഴിഞ്ഞതും അതുകൊണ്ടാണ്.
ഞാൻ ചില സീനുകൾ അഭിനയിക്കുമ്പോൾ പ്രിയൻ ചോദിക്കും, 'എടാ, നീ പണ്ടു സ്‌കൂളിൽവെച്ച് ഒരു തമാശ പറഞ്ഞില്ലേ? ഡ്രില്ലുസാർ വന്നപ്പോൾ സാറിന്റെ അണ്ടർവെയറിന്റെ നൂല് താഴോട്ടു കിടക്കുന്നത്? അതുപോലെ എന്തെങ്കിലും നമ്പരിട്.' അത്രയ്ക്ക് ഓർമയാണ്. മോഹൻലാലിനോടു പഴയ സംഭവങ്ങൾ ഓരോന്നു പറയും. ഒരു നടനെന്ന രീതിയിൽ മോഹൻലാലിനെ ഏറ്റവും കൂടുതൽ ചൂഷണംചെയ്തത് പ്രിയനാണ്.
കാറിലേക്കു തിരിച്ചുകയറാം. ഞങ്ങൾ അന്നു താമസിക്കുന്നത് ആലപ്പുഴ റെയ്ബാൻ ഹോട്ടലിലാണ്. ഉദയാ സ്റ്റുഡിയോയിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു റെയ്ബാനിലേക്കു പോകാൻ തുടങ്ങിയപ്പോൾ പ്രിയൻ പറഞ്ഞു: 'ഹോട്ടലിലേക്കു നാലു കിലോമീറ്ററുണ്ടല്ലോ. ഇതിന്റെ ഡിക്കിയിൽ കിടന്നാൽ നിനക്കു ഞാൻ നൂറു രൂപ തരാം.' ഞാൻ ചെയ്യില്ല, കാരണം എനിക്ക് ഇരുട്ടും കുടുസ്സുമുറിയും പേടിയാണ്. വിമാനത്തിൽ കയറാൻ എനിക്ക് പേടിയില്ല. പക്ഷേ, ലിഫ്റ്റിൽ കയറിയാൽ പേടിയാണ്. കാരണം എനിക്ക് അതൊരു അസുഖമാണെന്നു തോന്നും. ലിഫ്റ്റിൽ പോയ്ക്കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാൽ ആ സമയത്ത് എനിക്ക് വെപ്രാളം തുടങ്ങും, ശരീരം വിയർക്കും, തല കറങ്ങും. ബോധം കെടും. പല തവണ ഇതു സംഭവിച്ചിട്ടുണ്ട്. ആ സമയത്ത് കൂടെ എത്ര ആളുണ്ടെങ്കിലും എത്ര സുന്ദരിമാർ കൂടെയുണ്ടെങ്കിലും ഇതു സംഭവിക്കും.
ഒരു ദിവസം പൃഥ്വിരാജ് എന്നോടു പറഞ്ഞു. 'കോട്ടയത്ത് ഒരു ലിഫ്റ്റിൽ കയറിയപ്പോൾ കറന്റ് പോയി ചേട്ടാ. ഞാൻ കുറെ നേരം നിന്നു. ബോറടിച്ചപ്പോൾ നിലത്തിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞാണ് അതു തുറന്നത്.' അതു കേട്ടു നെഞ്ചത്തു കൈവെച്ചുപോയി. ഞാനായിരുന്നെങ്കിൽ ആ സമയത്തു ചത്തുപോയേനേ. പക്ഷേ, ഇപ്പോഴാണെങ്കിൽ എനിക്കു വലിയ ആശ്വാസമാണ്. കാരണം കറന്റ് പോയാലും തൊട്ടടുത്ത ഫ്ളോറിൽ പോയി ഓപ്പൺ ചെയ്യാം.
'നൂറല്ല, ഒരു ലക്ഷം രൂപ തരാമെന്നു പറഞ്ഞാലും എനിക്കു താത്പര്യമില്ല.' അപ്പോൾ മോഹൻലാൽ പറഞ്ഞു, 'ഞാൻ കിടക്കാം.' ലാൽ ഡിക്കിയിൽ കയറുന്നു. ഡിക്കി അടയ്ക്കുന്നു. റെയ്ബാനിലേക്കു പോകുകയാണ്. റെയ്ബാൻ എത്തുന്നതിനു മുൻപുള്ള വളവിൽ ഒരു ട്രാൻസ്ഫോർമർ ഉണ്ട്. വലയിട്ട് മുള്ളുവേലിയൊക്കെയായിട്ട്. വണ്ടി വളഞ്ഞതും പ്രിയൻ ആ മുള്ളുവേലിയിൽ കൊണ്ടുപോയി ഒറ്റയിടി. കുറച്ചു സ്പാർക്ക് വന്നു. ആലപ്പുഴ മുഴുവൻ കറന്റ് പോയി.
പ്രിയൻ ടെൻഷനിൽ വണ്ടിയെടുത്തു, നേരേ റെയ്ബാനിൽ എത്തുന്നു, അവിടെ കൊണ്ടുപോയി വണ്ടി നിർത്തുന്നു. പെട്ടെന്നാണ് മോഹൻലാലിന്റെ കാര്യം ഓർമിച്ചത്. അപ്പോൾ സെക്യൂരിറ്റി ഓടിവന്നു. ഞാൻ അയാളോടു പറഞ്ഞു, ഡിക്കിയിൽ ഒരു സാധനമുണ്ട്, എടുത്തു നൂറ്റിമൂന്നിൽ കൊണ്ടുപോയി വെക്ക്. അയാൾ ഓടിപ്പോയി ഡിക്കി തുറന്നതും 'ആ' എന്നു വിളിച്ച് എടുത്തുചാടി. അവൻ 'അയ്യോ' എന്നു വിളിച്ച് ബോധം കെട്ട് വീണു. മോഹൻലാലിന്റെ കോലം ഒന്നു കാണണമായിരുന്നു. നാലു കിലോമീറ്റർ ദൂരം അതിനുള്ളിൽ കിടന്ന് ആകെ ഇടിഞ്ഞുപൊളിഞ്ഞ്.... അതിനിടയിൽ വണ്ടിയുടെ ഇടിയും! നൂറു രൂപയായിരുന്നില്ല, ആ സാഹസികതയായിരുന്നു ലാലിന്റെ സന്തോഷം.