- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയൻ പിള്ള രാജുവിന്റെ മകൻ നായകനായ ബോബിയുടെ ടീസർ പുറത്തിറങ്ങി; മിയ നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസറിൽ ഉള്ളത് കഥാപാത്രങ്ങളുടെ വെടിക്കെട്ട് ഡയലോഗ് മാത്രം
താരപുത്രന്മാർക്ക് പിന്നാലെ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നു. ബോബി എന്ന് പേരിട്ട ചിത്രത്തിൽ മിയയാണ് നായിക. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. കഥാപാത്രങ്ങളുടെ ഡയലോഗ് മാത്രമുള്ള ടീസറിന്റെ ദൈർഘ്യം 37 സെക്കൻഡ് ആണ്.നേരത്തെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിരഞ്ജ് നായക വേഷത്തിൽ എത്തുന്നത്. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മിയയാണ് നായിക. സുഹ്റ എന്റർടൈന്മെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ. അജു, ധർമജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംഭാഷണം വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിങ് ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.
താരപുത്രന്മാർക്ക് പിന്നാലെ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നു. ബോബി എന്ന് പേരിട്ട ചിത്രത്തിൽ മിയയാണ് നായിക. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. കഥാപാത്രങ്ങളുടെ ഡയലോഗ് മാത്രമുള്ള ടീസറിന്റെ ദൈർഘ്യം 37 സെക്കൻഡ് ആണ്.നേരത്തെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിരഞ്ജ് നായക വേഷത്തിൽ എത്തുന്നത്.
നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മിയയാണ് നായിക. സുഹ്റ എന്റർടൈന്മെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ.
അജു, ധർമജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംഭാഷണം വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം പ്രശാന്ത് കൃഷ്ണ. എഡിറ്റിങ് ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.