- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് നവ സാരഥികൾ; ഡോ സുജ.കെ.ജോസ്് പ്രസിഡന്റ്; രഞ്ജിത്ത് പിള്ള സെക്രട്ടറി
ന്യൂജേഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(മഞ്ച്)ക്ക് പുതിയ നേതൃത്വം. പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകയായ ഡോ.സുജ.കെ. ജോസ് ആണ് മഞ്ചിന്റെ പുതിയ പ്രസിഡന്റ്. രഞ്ജിത്ത് പിള്ളയെ സെക്രട്ടറിയായും ഐകകണ്ഠേന തെരഞ്ഞെടുത്തു. നിലവിലുള്ള ട്രഷറർ പിന്റോ ചാക്കോയെ തൽസ്ഥാനത്ത് നിലനിർത്തി. ഉമ്മൻ ചാക്കോ(അനിൽ)- വൈസ് പ്രസിഡന്റ്, ആന്റണി കല്ലുക്കാവുങ്കൽ -ജോയിന്റ് സെക്രട്ടറി, ഗ്രേ നായർ- ജോയിന്റ് ട്രഷറാർ, എന്നിവരെയും തെരഞ്ഞെടുത്തു. മീഡിയാ കോർഡിനേറ്റർ ആയി ഫ്രാൻസിസ് തടത്തിലിനെയും യൂത്ത് കോർഡിനേറ്റർ ആയി ടോണി കല്ലുക്കാവുങ്കലിനെയും നിലനിർത്തി. എല്ലാം സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഐക കണ്ഠേനയായിരുന്നുവെന്ന് തെരഞ്ഞെടുപ്പു പ്രക്രികയകൾ നിയന്ത്രിച്ച രാജു ജോയി അറിയിച്ചു. എക്സിക്യൂട്ടീവ് പുനഃസംഘടനയും പോഷകസംഘടനകളുടെ വിപുലീകരണവും പിന്നീട് നടത്തുന്നതാണെന്നും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ് അറിയിച്ചു. ജനുവരി 28-ന് ന്യൂജേഴ്സിയിൽ ഐസ്നോവർ പാർക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് ഹാളിൽ നടന്ന മഞ്ച് വാർഷിക ജനറൽ ബോഡ
ന്യൂജേഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(മഞ്ച്)ക്ക് പുതിയ നേതൃത്വം. പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകയായ ഡോ.സുജ.കെ. ജോസ് ആണ് മഞ്ചിന്റെ പുതിയ പ്രസിഡന്റ്. രഞ്ജിത്ത് പിള്ളയെ സെക്രട്ടറിയായും ഐകകണ്ഠേന തെരഞ്ഞെടുത്തു. നിലവിലുള്ള ട്രഷറർ പിന്റോ ചാക്കോയെ തൽസ്ഥാനത്ത് നിലനിർത്തി.
ഉമ്മൻ ചാക്കോ(അനിൽ)- വൈസ് പ്രസിഡന്റ്, ആന്റണി കല്ലുക്കാവുങ്കൽ -ജോയിന്റ് സെക്രട്ടറി, ഗ്രേ നായർ- ജോയിന്റ് ട്രഷറാർ, എന്നിവരെയും തെരഞ്ഞെടുത്തു. മീഡിയാ കോർഡിനേറ്റർ ആയി ഫ്രാൻസിസ് തടത്തിലിനെയും യൂത്ത് കോർഡിനേറ്റർ ആയി ടോണി കല്ലുക്കാവുങ്കലിനെയും നിലനിർത്തി. എല്ലാം സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഐക കണ്ഠേനയായിരുന്നുവെന്ന് തെരഞ്ഞെടുപ്പു പ്രക്രികയകൾ നിയന്ത്രിച്ച രാജു ജോയി അറിയിച്ചു. എക്സിക്യൂട്ടീവ് പുനഃസംഘടനയും പോഷകസംഘടനകളുടെ വിപുലീകരണവും പിന്നീട് നടത്തുന്നതാണെന്നും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ് അറിയിച്ചു.
ജനുവരി 28-ന് ന്യൂജേഴ്സിയിൽ ഐസ്നോവർ പാർക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് ഹാളിൽ നടന്ന മഞ്ച് വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തത2018-2020 ഭരണസമിതി ഔദ്യോഗികമായി പിന്നീട് ചുമതലയേൽക്കും.ഞായറാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. 2016-2018 വർഷത്തിൽ സജിമോന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ജനറൽ ബോഡി മുക്തകണ്ഠം പ്രശംസിച്ചു. ഡോ.സുജ.കെ.ജോസിന്റെ നേതൃത്വത്തിനുള്ള പൂർണ്ണ പിന്തുണയും ജനറൽ ബോഡി കരഘോഷത്തോടെ പ്രഖ്യാപിച്ചു.
മഞ്ചിന്റെ സ്ഥാപക അംഗവും കഴിഞ്ഞ ഭരണസമിതിയിൽ സെക്രട്ടറിയായി മികച്ച സേവനം ചെയ്തതിനുള്ള അംഗീകാരമാണ് ഡോ.സുജയെ മഞ്ച് പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചത്. ഫിസിയോ തെറാപ്പിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.സുജ സെന്റ് ബർണബാസ് ഹെൽത്ത് കെയർ സിസ്റ്റത്തിൽ ഫിസിയോ തെറാപ്പിസ്റ്റായി സേവനം ആരംഭിച്ചു. തുടർന്ന് കരിയറിലെ പടവുകൾ ഓരോന്നായി ദൃതവേഗം ചവിട്ടിക്കയറിയ സുജ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ ഹെൽത്ത് ഫസ്റ്റ് റീഹാബിലിറ്റി സെന്റർ ന്യൂജേഴ്സിയുടെ ഡയറക്ടർ പദവി അലങ്കരിക്കുന്നു.
മഞ്ചിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗംകൂടിയായ സുജ അഞ്ച് വർഷം മുമ്പ് മഞ്ച് എന്ന സംഘടന ആരംഭിക്കുമ്പോൾ ആദ്യ സംഘടനയിലെ ട്രഷറർ ആയിരുന്നു. പിന്നീട് സെക്രട്ടറിയും ഇപ്പോൾ പ്രസിഡന്റുമായി.
ഫൊക്കാനയുടെ വിമൻസ് ഫോറം ന്യൂജേഴ്സി ചാപ്റ്റർ ചെയർപേഴ്സൺ, ഫൊക്കാന ന്യൂജേഴ്സി വനിതാവിഭാഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അറിയപ്പെടുന്ന കലാകാരിയും സംഘടനാ പ്രവർത്തകയുമായ സുജ, നോർത്ത് അമേരിക്കൻ ഓർത്തഡോക്സ് സഭ സണ്ടേ സ്്ക്കൂൾ പ്രിൻസിപ്പൽ, വനിതാ സമാജം സെക്രട്ടറി, വനിതാസമാജം കോർഡിനേറ്റർ, ചർച്ച് ബോർ്ഡ് ഓഫ് ട്രസ്റ്റി എന്നീ സ്ഥാനങ്ങളിൽ ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ന്യൂജേഴ്സിയിൽ ലിവിങ്സ്റ്റണിൽ സ്ഥിരതാമസമാക്കിയ സുജയുടെ ഭർത്താവ് ജോസ് ജോയി ആണ്. മൂന്ന് മക്കൾ.
മികച്ച സംഘാടകനും സാമൂഹിക പ്രവർത്തകനുമായ രജ്ഞിത്ത് പിള്ള ഒരു മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്. മാവിലേക്കര സ്വദേശിയായ രഞ്ജിത്ത് 1999 ലാണ് അമേരിക്കയിൽ കുടിയേറിയത്. ഐടി പ്രഫഷണലായ അദ്ദേഹം ഫിനാൻസിൽ എംബി.എ. ബിരുദദ്ധാരിയാണ്. ന്യൂജേഴ്സിയിലെ റൂഥർഫോർഡ്(Rutherford) സ്വദേശിയായ രഞ്ജിത്തിന്റെ 2015-ൽ റുഥർഫോർഡ് മേയറുടെ നിയമനത്തിൽ റുഥർഫോർഡ് മനുഷ്യാവകാശ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു വരികയാണ്.
നിലവിൽ മഞ്ചിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനം അലങ്കരിച്ച മികവാണ് അദ്ദേഹത്തിന് സെക്രട്ടറി പദവിക്ക് അർഹനാക്കിയത്. 2017 മുതൽ ന്യൂജേഴ്സി നായർ മണ്ഡലം സെക്രട്ടറി, അതേ വർഷം മുതൽ റുഥർഫോർഡ് മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. മഞ്ചിന്റെ ഏറ്റവും മികച്ച സംഘാടകരിലൊരാളായ രഞ്ജിത്ത് ഫൊക്കാനയിൽ മഞ്ചിനെ പ്രതിനിധീകരിച്ച് ഡെലിഗേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രേഷ്മ, മകൾ: അപർണ.
മഞ്ച് ട്രഷറർ സ്ഥാനം വീണ്ടും അലങ്കരിക്കുന്ന പിന്റോ ചാക്കോ കണ്ണമ്പളി മികച്ച സംഘാടകനും വിവിധ സംഘടനകളുടെ നേതൃസ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയുമാണ്. പ്രമുഖ ഐടി സ്ഥാപനമായ കോഗ്‌നിസന്റ് ടെക്നോളജിയിൽ സീനിയർ പ്രോജക്ട് മാനേജർ ആയി പ്രവർത്തിക്കുന്ന പിന്റോ, ന്യൂജേഴ്സിയിലെ മോണ്ട് ക്ലെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്ദരബിരുദം നേടിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രോവിസ് സെക്രട്ടറി നോർത്ത് അമേരിക്കൻ റീജിയൻ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള പിന്റോ മഞ്ചിനെ പ്രതിനിധീകരിച്ച് ഫൊക്കാനയിൽ ഡലിഗേറ്റ് ആയും സംബന്ധിച്ചിട്ടുണ്ട്. റോയൽ ഇന്ത്യ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ പിന്റോ അമേരിക്കൻ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ്. ഭാര്യ: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ രാജശ്രീ പിന്റോ. മക്കൾ ദേവ്, സാമീ.മഞ്ച് വൈസ് പ്രസിഡന്റായി വീണ്ടും നിയമിതനായ ഉമ്മൻ ചാക്കോ(അനിൽ) മഞ്ചിന്റെ സ്ഥാപക നേതാവും ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമാണ്. ഫൊക്കാനയിൽ പ്രവർത്തിച്ചു പാരമ്പര്യമുള്ള ഉമ്മൻ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അസിസ്റ്റന്റ് മാനേജർ ആയി സേവനം അനുഷ്ഠിച്ചു വരവേ 1992ലാണ് അമേരിക്കയിൽ കുടിയേറിയത്. ഇപ്പോൾ വാൾസ്ട്രീറ്റിൽ മെറിൾ ലിഞ്ചിൽ ഐ.ടി.ഓപ്പറേഷൻ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ന്യൂജേഴ്സിയിലെ റാൻഡോൾഫിൽ സ്ഥിര താമസിക്കുന്ന ഉമ്മൻ ഒരു മികച്ച സംഘാടകനും സാംസ്‌കാരിക കാരുണ്യ മേഖലകളിലും പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഭാര്യ മഞ്ജുചാക്കോ: മൂന്നു മക്കൾ.
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി കല്ലുങ്കാവുങ്കൽ മഞ്ചിന്റെ ഏറ്റവും മികച്ച സംഘാടകരിലൊരാളാണ്. സംഘടനയെ പ്രതിനിധീകരിച്ച ഫൊക്കാന സമ്മേളനങ്ങളിൽ പങ്കെടുത്തുള്ള അദ്ദേഹം നൽകിയ മികച്ച സേവനത്തിനുള്ള അംഗീകാരമാണ് ജോയിന്റ് സെക്രട്ടറി പദവി.ഭാര്യ: ലിസി ആന്റണി . മക്കൾ: ടോണി , ടീന.ജോയിന്റ് ട്രെഷറർ ആയി നിയമിതനായ ഗ്രേ നായർ മഞ്ചിന്റെ സ്ഥാപക നേതാവും ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും ആണ്. ന്യൂ ജേഴ്‌സിയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വെയർ സൊല്യൂഷൻ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ അദ്ദേഹം കമ്പനിയുടെ അമേരിക്കൻ പ്രൊജക്റ്റ് മാനേജ്‌മെന്റിന് നേതൃത്വം നൽകുന്നു.
കമ്പനിയുടെ വിവിധ തലങ്ങളിൽ കഴിഞ്ഞ 20 വര്ഷമായി നേതൃത്വം നൽകി വരുന്ന മികച്ച ഒരു സംഘടാകാനും നേതാവുമാണ്. സൗത്ത് ജേഴ്സി ക്രിക്കറ്റ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം എംബിഎ ബിരുദധാരി കൂടിയാണ്. കൂടാതെ 6 സിഗ്മ ഗ്രീൻ ബെൽറ്റ് , പ്രൊജക്റ്റ് മാനേജ്‌മെന്റിലും സെർറ്റിഫിക്കറ്റകൾ നേടിയിട്ടുണ്ട്.യൂത്ത് കോർഡിനേറ്റർ ആയി നിയമിതനായ ടോണി മഞ്ച് നേതാവ് ആന്റണി കല്ലങ്കാവുങ്കലിന്റെ മകനാണ്. മഞ്ചിലെ യുവരക്തത്തിലെ ഏറ്റവും ശക്തനായ സംഘടകൻ കൂടിയായ ടോണി മഞ്ചിനെ പ്രതിനിധികരിച്ചു ഫൊക്കാനയിലും പങ്കെടുത്തിട്ടുണ്ട്.