ന്യൂജഴ്‌സി: മലയാളി അസോസിയേഷൻ ഓഫ്‌  ന്യൂജഴ്‌സി (മഞ്ച്)യുടെ ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ആറിന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ലിവിങ്സ്റ്റണിൽ ഐസനോവർ പാർക്ക് വേയിലുള്ള നെറ്റ്‌സ് ഒഫ് കൊളംബസ് ഹാളിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികളോടെ നടക്കുന്ന ആഘോഷത്തിനു മേളക്കൊഴുപ്പേകാൻ വിഭവസമൃദ്ധമായ ഡിന്നറുമുണ്ട്. രാത്രി പത്തിന് ആഘോഷങ്ങൾക്കു തിരശീല വീഴും. സംഗീത ,നൃത്ത , നൃത്യ പരിപാടികൾക്കു മാറ്റേകാൻ ലൈവ് ഓർക്കസ്ട്ര, സ്‌കിറ്റ് തുടങ്ങിയ പരിപാടികളുമുണ്ട്. 

മഞ്ചിന്റെ ഈ വർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ടവർക്ക് നൽകാൻ ഇന്ത്യൻ, വെസ്റ്റേൺ തുണിത്തരങ്ങൾ ചടങ്ങിൽ സമാഹരിക്കും. നിങ്ങളുടെ അലമാരകളിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങൾ വസ്ത്രമില്ലാത്ത പാവങ്ങൾക്ക് ഉപയോഗപ്പെടുത്താൻ മഞ്ച് ഒരുക്കുന്ന സുവർണാവസരം ഹൃദയപൂർവം ഉപയോഗിക്കുക . ഇത് ഒരുപാടു പാവങ്ങൾക്ക് ആശ്വാസമാകുമെന്ന തിരിച്ചറിവോടെ ...
ഇന്നു പരിപാടിയിൽ പങ്കെടുക്കാൻ ഇഷ്ടവസ്ത്രം തെരഞ്ഞെടുക്കുമ്പോൾ ഒന്നോർക്കുക, നിങ്ങളുടെ അലമാരയിലെ ഈ വസ്ത്രങ്ങൾ നിങ്ങൾ എന്നെങ്കിലും ധരിക്കാറുണ്ടോ ? ഇല്ലെങ്കിൽ അതൊരു കവറിലാക്കി വേദിയിൽ വച്ചിരിക്കുന്ന വസ്ത്രസംഭരണിയിൽ നിക്ഷേപിക്കുക . നിങ്ങളുടെ ഓരോ സംഭാവനകളും വസ്ത്രങ്ങൾ വാങ്ങാൻ കെല്പില്ലാത്ത നിരവധി ആളുകൾക്ക് നല്ലൊരു വസ്ത്രം സ്വന്തമാക്കാൻ സഹായകമാകും. നിങ്ങൾക്കായി സ്വർഗത്തിൽ ഒരു നിക്ഷേപവും സമാഹരിക്കപ്പെടും. അതു കൊണ്ട് മറക്കാതിരിക്കുക .. വീണ്ടും ഓർക്കുക ... നല്ല വസ്ത്രങ്ങൾ തന്നെയാകട്ടെ നിങ്ങൾ ദാനം ചെയ്യുന്നത്.

ആവശ്യത്തിനു പാർക്കിങ് സൗകര്യം ലഭ്യമായിരിക്കും. പ്രവേശനം നിയന്ത്രിത പാസ് മൂലം. ടിക്കറ്റ് നിരക്ക്: ഫാമിലി 50 ഡോളർ, സിംഗിൾ 20 ഡോളർ. കുടൂതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക - സജിമോൻ ആന്റണി (പ്രസിഡന്റ് ) 862-438-2361, സുജ ജോസ് ( സെക്രട്ടറി) 973-632-1172, ഉമ്മൻ ചാക്കോ (വൈസ് പ്രസിഡന്റ് ) 973-768-7997, പിന്റോ ചാക്കോ (ട്രഷറർ ) 973-337-7238, മനോജ് വാട്ടപ്പള്ളിൽ (ചാരിറ്റി കോ-ഓർഡനേറ്റർ ) 973-609-3504