ആലുവ;മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവതി ഉൾപ്പെടെ 4 പേർ കൂടി പിടിയിൽ.

കരുമാലൂർ കാരക്കുളം ഭാഗത്ത് കൃഷ്ണശ്രീ വീട്ടിൽ ശ്രീജിത്ത് (29), ആലങ്ങാട് തിരുവാല്ലൂർ ആലുവിളപുത്തൻവീട് ദിലീപ് (25), ആലങ്ങാട് തിരുവാല്ലൂർ താന്നിക്കൽ വീട്ടിൽ സജിൽ കുമാർ (27), നെടുമ്പാശ്ശേരി അത്താണി വലിയപറമ്പിൽ വീട്ടിൽ സിമി ജോൺ (35) എന്നിവരെയാണ് ആലുവ ഡി.വൈ.എസ്‌പി പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുഖ്യപ്രതികൾ ഒളിവിലാണ്.ഇവർക്ക് സാമ്പത്തീക സഹായം എത്തിക്കുകയും രക്ഷപെടുന്നതിന് വഴിയൊരുക്കുകയും ചെയ്തവരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (41 ) നവാസ് (39) എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 1ദ.30 തോടെ 2 ബൈക്കുകളിലായി എത്തിയ 6 അംഗസംഘം കതക് വെട്ടിപ്പൊളിച്ച് വീടിനകത്ത് കടന്നാണ് ഷാനവാസിനെ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഷാവനാസ് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.വീടിന് പുറത്ത് റോഡിൽ വച്ചാണ് നവാസിന് നേരെ ആക്രമണം ഉണ്ടായത്.വലത് കൈയിലെ വിരൽ ഒടിഞ്ഞ നവാസിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുണ്ടകൾ കതക് പൊളിക്കുമെന്ന് കണ്ടതോടെ ഷാനവാസ് ഭാര്യയെയും രണ്ട് മക്കളെയും ശുചിമുറിയിൽ ഒളിപ്പിച്ചാണ് ആക്രമികളിൽ നിന്നും രക്ഷിച്ചത്. നർഷങ്ങളായി ഗൾഫിൽ ജോലി ചെയ്തിരുന്ന ഷാനവാസ് രണ്ടുമാസത്തെ ലീവിലാണ് നാട്ടിലെത്തിയത്.പിറ്റേന്ന് ജോലി സ്ഥലത്തേയ്ക്ക് തിരിച്ചുപോകാൻ തയ്യാറെടുപ്പുകൾ നടത്തിവരവെയാണ് തലേന്ന് രാത്രി ഷാനവാസിന് നേരെ ആക്രമണം ഉണ്ടായത്.ആക്രമണത്തിന് ശേഷം വീട്ടുപകരണങ്ങളും വീടും തല്ലിപ്പൊളിച്ചാണ് അക്രമിസംഘം മടങ്ങിയത്.

സംഭവത്തിൽ 11 പേരെ ഇതിനകം പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിട്ടുണ്ട്.കരുമാല്ലൂർ കാരകുളത്തിങ്കൽ വീട്ടിൽ ജിതിൻ (21), കരുമാല്ലൂർ മേച്ചേരിപറമ്പ് വീട്ടിൽ രഞ്ജിത്ത്(31), കരുമാല്ലൂർ വട്ടവയലിൽ വീട്ടിൽ അഖിൽ (29), കരുമാല്ലൂർ കാരകുളത്തിൽ വീട്ടിൽ ഷിധിൻ (25), കരുമാല്ലൂർ കല്ലൂപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് അമ്പിളി (28), നോർത്ത് പറവൂർ മാക്കനായി ചന്തത്തോപ്പിൽ വീട്ടിൽ പ്രണവ് (29), കോട്ടുവള്ളി പനച്ചിപ്പൊക്കം വീട്ടിൽ അനിൽ (34), കരുമല്ലൂർ കളത്തിപ്പറമ്പിൽ വീട്ടിൽ സിബു ജോയ് (41), അങ്കമാലി,താബോർ തെക്കേക്കര വീട്ടിൽ മജു (35) കരുമാലൂർ ആനച്ചാലിൽ വീട്ടിൽ അഖിൽ (പപ്പി 23), തട്ടാംപടി ചെട്ടിക്കാട് കാരുകുളത്തിങ്കൽ വീട്ടിൽ ആകാശ് (27) എന്നിവരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്..

കഴിഞ്ഞ ദിവസം മന്നത്തെ ഹോട്ടൽ ഉടമയും ഗണ്ടസംഘത്തിൽപ്പെട്ടവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഈ സമയം ഇവിടെയുണ്ടായിരുന്ന ഷാനവാസ് ഹോട്ടലുടമയുടെ ഭാഗം ചേർന്ന് ഗുണ്ടാസംഘത്തിനെതിരെ സംസാരിച്ചിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാവാം ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു.

പൊക്കൻ അനൂപ്,ആകാശ് (ചിക്കു)കിരൺ (മഞ്ജാസൻ),സുജിത് ,വിഷ്ണു (കുറുക്കൻ) എന്നിവർക്ക് വേണ്ടിയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറത്തിയിട്ടുള്ളത്.ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497990077,9497947192,9497990270,084 2671101 എന്നി നമ്പറുകളിൽ വിളിച്ച് വിവരം അറിയിക്കാം.നാടിനെ ഞെട്ടിച്ച ആക്രമണത്തിന് ശേഷം സ്ഥലം വിട്ട ഗുണ്ടാസംഘത്തെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.