- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് പണം നൽകിയാൽ പിറ്റേന്ന് തന്നെ ഓപറേഷൻ നടക്കുമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി; രോഗി ഫാർമസിസ്റ്റുമായി വിഷയം പങ്കു വെച്ചതോടെ തട്ടിപ്പ് പുറത്ത്; കൈക്കൂലി വാങ്ങിയ ആശുപത്രി കാന്റീൻ ജീവനക്കാരനെ ചെറിയ തോതിൽ കൈകാര്യം ചെയ്ത് നാട്ടുകാർ; മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലെ തട്ടിപ്പ് കഥ ഇങ്ങനെ
മലപ്പുറം: ഡോക്ടറുടെ പേരിൽ കൈക്കൂലി വാങ്ങിയ ആശുപത്രി കാന്റീൻ ജീവനക്കാരനായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന രോഗിയിൽ നിന്ന് അയ്യായിരം രൂപ തട്ടിയെടുത്ത യുവാവിനെയാണ് നാട്ടുകാർ പിടികൂടി കൈകാര്യം തെയ്ത് പൊലീസിൽ ഏൽപിച്ചത്. ആശുപത്രി കാന്റീൻ നടത്തിപ്പുകാരന്റെ ബന്ധുവായ സുലൈമാൻ (38)ആണ് പിടിയിലായത്. പുൽപ്പറ്റ സ്വദേശിയായ രോഗിയിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റിയത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് പണം നൽകിയാൽ പിന്നറ്റേന്ന് തന്നെ ഓപറേഷൻ നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഡിസ്ചാർജ്ജായി പോയ രോഗി തുടർ ചികിത്സക്കായി വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ ആയിരം രൂപ കൂടി ആവശ്യപ്പെട്ടതായി സുലൈമാൻ രോഗിയോടു പറഞ്ഞു. ഇക്കാര്യം രോഗി ഫാർമസിസ്റ്റുമായി പങ്കു വെച്ചതോടെയാണ് സംഭവം പുറത്തായത്. ഫാർമസിസ്റ്റ് ഡോക്ടറെ വിവരം അറിയിച്ചു. എന്നാൽ താൻ പണം മാങ്ങിയിട്ടില്ലെന്ന് ഡോക്ടർ രോഗിയെ അറിയിച്ചതോടെ തട്ടിപ്പ് തിരിച്ചറിയുകയ
മലപ്പുറം: ഡോക്ടറുടെ പേരിൽ കൈക്കൂലി വാങ്ങിയ ആശുപത്രി കാന്റീൻ ജീവനക്കാരനായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന രോഗിയിൽ നിന്ന് അയ്യായിരം രൂപ തട്ടിയെടുത്ത യുവാവിനെയാണ് നാട്ടുകാർ പിടികൂടി കൈകാര്യം തെയ്ത് പൊലീസിൽ ഏൽപിച്ചത്. ആശുപത്രി കാന്റീൻ നടത്തിപ്പുകാരന്റെ ബന്ധുവായ സുലൈമാൻ (38)ആണ് പിടിയിലായത്.
പുൽപ്പറ്റ സ്വദേശിയായ രോഗിയിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റിയത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് പണം നൽകിയാൽ പിന്നറ്റേന്ന് തന്നെ ഓപറേഷൻ നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഡിസ്ചാർജ്ജായി പോയ രോഗി തുടർ ചികിത്സക്കായി വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ ആയിരം രൂപ കൂടി ആവശ്യപ്പെട്ടതായി സുലൈമാൻ രോഗിയോടു പറഞ്ഞു. ഇക്കാര്യം രോഗി ഫാർമസിസ്റ്റുമായി പങ്കു വെച്ചതോടെയാണ് സംഭവം പുറത്തായത്. ഫാർമസിസ്റ്റ് ഡോക്ടറെ വിവരം അറിയിച്ചു. എന്നാൽ താൻ പണം മാങ്ങിയിട്ടില്ലെന്ന് ഡോക്ടർ രോഗിയെ അറിയിച്ചതോടെ തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു.
ഡോക്ടർമാർക്കെന്ന വ്യാജേന രോഗികളെ ചൂഷണം ചെയ്യുന്ന തട്ടുപ്പുസംഘം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വാർത്തകൾ മുമ്പ് വന്നിരുന്നു. ഇതു ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ഡോക്ടർ പണം വാങ്ങിയിട്ടില്ലെന്ന് അറിയിച്ചതോടെ രോഗിയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാന്റീനിൽ എത്തി സുലൈമാനെ ചോദ്യം ചെയ്തു. വാങ്ങിയ പണവും നഷ്ടപരിഹാരവും ചേർത്ത് പതിനായിരം രൂപ തിരിച്ചുവാങ്ങി രോഗിയെ ഏൽപ്പിച്ച നാട്ടുകാർ സുലൈമാനെ ചെറിയ തോതിൽ കൈകാര്യം ചെയ്ത ശേഷം മഞ്ചേരി പൊലീസിലേൽപ്പിച്ചു.
പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാരും സംഭവത്തിൽ പരാതി നൽകുമെന്ന് ഡോക്ടർമാരും പറഞ്ഞു. അതേസമയം തട്ടിപ്പിന്റെ നിജസ്ഥിതി അറിയാൻ പ്രതിയെ ചോദ്യം ചെയ്തു വരികായാണെന്ന് എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു.