തിരുവനന്തപുരം: അപകടത്തെതുടർന്നുണ്ടായ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുവാണ് ചലച്ചിത്രതാരം മഞ്ജിമ മോഹൻ.കാലിനു പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു നടി മഞ്ജി മോഹൻ. താരം ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഇരുൾമൂടിയ ആ നാളുകളെപ്പറ്റി വീണ്ടും ഓർത്തെടുക്കുകയാണ് മഞ്ജിമ. വാക്കർ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ചിത്രങ്ങളും അതിജീവനത്തിന്റെ കുറിപ്പും താരം പങ്കുവച്ചു.

 

 
 
 
View this post on Instagram

A post shared by manjima mohan (@manjimamohan)

സ്വന്തം കാലിൽ ഉടനെയൊന്നും നടക്കാനാകില്ലെന്ന് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും താരം കുറിക്കുന്നു. 'സ്വന്തം കാലിൽ നടക്കുകയെന്ന യാഥാർഥ്യം വളരെ അകലയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങൾ. ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങളിൽ തന്നെ വിശ്വസിക്കുക. ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും'.- മഞ്ജിമ പറയുന്നു.