ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹന്റെ ആദ്യ തമിഴ് ചിത്രം അച്ചം യെൻപത് മടമയട ട്രെയ്‌ലർ പുറത്തിറങ്ങി. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പുവാണ് നായകൻ.

തമിഴിനു പുറമേ തെലുങ്കിലും ചിത്രം ഒരേസമയം ഒരുങ്ങിയിട്ടുണ്ട്. തെലുങ്കിൽ നാഗചൈതന്യയാണ് നായകൻ. സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ. നവംബർ പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക.