തിരുവനന്തപുരം: റിയാലിറ്റി ഷോയിലുടെ വന്ന് സിനിമാ ടെലിവിഷൻ താരമായി മാറിയ വ്യക്തിയാണ് മഞ്ജുപത്രോസ്. തന്റെ വിശേഷങ്ങളും കുടുംബകാര്യങ്ങളുമൊക്കെ ആരെയും വേദനപ്പിക്കാത്ത തരത്തിൽ താരം സോഷ്യൽ മീഡിയകളിലുടെ പ്രേക്ഷകരോട് പങ്കുവെക്കാറുമുണ്ട്.ചിലതൊക്കെ വിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ മറ്റ് ചിലതൊക്കെ പ്രേക്ഷകർ സ്വീകരിക്കാറുമുണ്ട്.ഇപ്പോഴിത മഞ്ജുപത്രോസിന്റെ ഒരു മറുപടിയാണ് വൈറലാകുന്നത്.തന്നെ ബോഡി ഷെയിമിങ്ങ് നടത്തിയ ആൾക്കാണ് മഞ്ജു മറുപടി നൽകിയിരിക്കുന്നത്.

മഞ്ജു പങ്കുവച്ച ഡാൻസ് വിഡിയോയിലാണു താരത്തിന്റെ ശരീരഘടനയെ പരിഹസിച്ച് ഒരാൾ കമന്റ് ചെയ്തത്. ഇക്കാര്യം ചൂണ്ടികാണിച്ച മഞ്ജു, അധിക്ഷേപിച്ച വ്യക്തിക്കും സമാന ചിന്താഗതികാർക്കുമുള്ള മറുപടി ഒരു വിഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

'എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്' എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാൾക്ക് തന്റെ പുരുഷസങ്കൽപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് കുറവുകളുണ്ട്. മോഹൻലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെ ഞാൻ അധിക്ഷേപിച്ചാൽ അത് ആരുടെ തെറ്റാണ്? താങ്കൾക്ക് ഈ മുഖഭാവവും ശരീരഘടനയും നൽകിയത് ഈശ്വരനാണ്. അത് ഉൾകൊള്ളാൻ സാധിക്കാത്തതും അതിന്റെ പേരിൽ കളിയാക്കുന്നതും തെറ്റാണെന്നു മഞ്ജു പറയുന്നു. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുതെന്നും അടുത്ത തലമുറയെ എങ്കിലും വെറുതെവിടണമെന്നുമാണു താരത്തിന്റെ അഭ്യർത്ഥന.

 
 
 
View this post on Instagram

A post shared by MANJU SUNICHEN (@manju_sunichen)