തിരുവനന്തപുരം: മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് മഞ്ജു പിള്ള. വേഷം വലുതോ ചെറുതോ എന്നല്ല അതിന് മഞ്ജു നൽകുന്ന പൂർണ്ണതയാണ് അവരെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രവും ഇത്തരത്തിൽ പ്രേക്ഷകരുടെ കൈയടി നേടുകയാണ്.

 
 
 
View this post on Instagram

A post shared by Manju Pillai (@pillai_manju)

കുട്ടിയമ്മയ്ക്ക് ശേഷവും പ്രേക്ഷകരുടെ കൈയടി നേടുകയാണ് മഞ്ജു. ഇത്തവണ കഥാപാത്രത്തിനല്ല മറിച്ച് പുത്തൻ മേക്കോവറിനാണ് സോഷ്യൽ മീഡിയയുടെ പ്രശംസ.സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ മഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ, അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 
 
 
View this post on Instagram

A post shared by Manju Pillai (@pillai_manju)

കൂടുതൽ മെലിഞ്ഞ് പുതിയ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 85 കിലോ ഉണ്ടായിരുന്ന താൻ 64 ലേക്ക് എത്തിയ സീക്രട്ടും മഞ്ജു പങ്കുവച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഡയറ്റിലൂടെയായിരുന്നു മഞ്ജു ശരീരഭാരം കുറച്ചത്. പ്രോട്ടീൻ ടൈപ്പ് ഡയറ്റായിരുന്നു താരം പിന്തുടർന്നത്. സോയ, കടല, പയർ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തി. വർക്ഔട്ട് ചെയ്യുന്ന കാര്യത്തിൽ മടിയുള്ള കൂട്ടത്തിലായതിനാൽ തന്നെ ഡയറ്റായിരുന്നു കൃത്യമായി പിന്തുടർന്നിരുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.