തിരുവനന്തപുരം: മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കുക എന്നത് സ്വപനമാണ് എന്നായിരുന്നു പൃഥ്വിരാജ് പറയാറുള്ളത്. തന്റെ പ്രിയ നായികയോടപ്പം അഭിനയിക്കാൻ കാത്തിരുന്നപ്പോഴാണ് ആമിയിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുമെന്ന് സംവിധായകൻ കമൽ പറയുന്നത്. താരത്തിന്റെ ആരാധകരും ലേഡി സൂപ്പർസ്റ്റാറിന്റെ ആരാധകരും ഒരുപാട് സന്തോഷിച്ച വാർത്തയായിരുന്നു ഇത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ആയിരുന്ന കമല സുരയ്യയുടെ ജീവിതം പറയുന്ന ചിത്രം പ്രാരംഭ ഘട്ടത്തിൽ മുതൽ വിവാദത്തിന്റെ കളിത്തോഴനായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിൽ കമലാ സുരയ്യയുടെ വേഷം ചെയ്യുമെന്ന് പറഞ്ഞിരുന്നത് മലയാളിയായ വിദ്യാബാലൻ ആയിരുന്നു. തിരക്കഥ വായിച്ച് ഏറെ ഇഷ്ടപ്പെട്ട വിദ്യ ഉറുമിക്ക് ശേഷം മലയാളത്തിലെത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾ മുമ്പേ ചിത്രത്തിൽ നിന്ന പിന്മാറുകയാണെന്ന് വിദ്യ സംവിധായകനായ കമലിനെ അറിയിക്കുകയായിരുന്നു.

പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്. പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ് പെട്ടന്ന തന്നെ ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് പൃഥ്വിരാജും ചത്രത്തിൽ ഉണ്ടെന്ന് സംവിധായകൻ പറയുന്നത്. ഇതോടെ ചിത്രത്തിന്റെ പ്രതീക്ഷയും വർധിച്ചു. പ്രഥ്വിരാജ് അഭിനയിക്കുന്ന ചത്രമാണെങ്കിൽ അതിൽ കാണാൻ എന്തെങ്കിലും ഉണ്ടാകും എന്ന് സിനിമാ പ്രേമികൾ വിശ്വസിച്ചു. എന്നാൽ പെട്ടെന്നുള്ള പ്രഥ്വിരാജിന്റെ പിന്മാറ്റം സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രിഥ്വിരാജിന്റെ പിന്മാറ്റത്തിലെ പ്രധാന കാരണം രോഷ്‌നി ദിനകർ ആണെന്നാണ് അണിയറ സംസാരം.

റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറിയുടെ പേരിൽ നരവധി പ്രശ്‌നങ്ങളാണ് പ്രഥ്വിരാജിന് ഉണ്ടായിരുന്നത്. ചിത്രത്തിൽ പ്രഥ്വിരാജ് സെക്കന്റെ ഷെഡ്യൂളിനായി ഡേറ്റ് നൽകുന്നില്ലെന്നായിരുന്നു പ്രിഥ്വിരാജിനെതിരെ റോഷ്‌നി ദിനകർ പരാതി നൽകിയത്. 15 കോടി മുതൽ മുടക്കിൽ എന്ന് നിന്റെ മൊയ്തീന് ശേഷം പ്രിഥിരാജ് പാർവതി ടീം ഒരുമിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. എന്നാൽ ചിത്രമൊരുക്കുന്ന റോഷ്‌നിയും പൃഥ്വിരാജും തമ്മിൽ തർക്കം ഉടലെടുത്തത് ചിത്രീകരണത്തെ ബാധിച്ചു. പോർച്ചുഗലിൽ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മിൽ തെറ്റിയത്.

സഹ പ്രവർത്തകർ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാൻ നോക്കിയെങ്കിലുംനടന്നില്ലയെന്നും മുപ്പതു ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നു. പിന്നീട് ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിന് റോഷനിക്ക് പൃഥ്വി ഡേറ്റ് നൽകിയില്ല. പിന്നീട് തന്റെ സിനിമ പൂർത്തിയാക്കാതെ പൃഥ്വിരാജ് വേറെ സിനിമയ്ക്ക് ഡേറ്റ് നൽകിയെന്ന് കാണിച്ച് റോഷ്നി ഫിലിം ചേമ്പറിനെ സമീപിച്ചു. ഒടുവിൽ ചേംബർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

എന്നാൽ അപ്പോഴാണ് പ്രഥ്വിക്ക് ഡേറ്റ് ക്ലാഷ് സംഭവിക്കുന്നത്. ബ്ലസ്സിയുടെ ആട് ജീവിതം അഞ്ജലി മേനോൻ ചിത്രം എന്നവയോടപ്പം ആമിക്കും പ്രഥ്വിരാജ് ഡേറ്റ് നൽകിയിരുന്നു. ഇതെല്ലാമാണ് മൈസ്റ്റോറി കാരണം പ്രഥ്വിക്ക് മാറ്റേണ്ടി വന്നത്. പ്രഥ്വിയുടെ സ്വന്തം ചിത്രം കൂടെ ഉള്ളതിനാലാണ് പ്രഥ്വി ആമിയിൽ നിന്ന മാറാൻ തീരുമാനിച്ചത്. സിനിമയിൽ പൃഥ്വിക്ക് പകരക്കാരനായി എത്താൻ ടോവിനോ തോമസിനേയാണ് പ്രഥ്വി തെരഞ്ഞെടുത്തത്. പ്രഥ്വി വളർത്തി കൊണ്ട് വരാൻ ശ്രമിക്കുന്ന താരം കൂടെയാണ് ടോവിനോ തോമസ്. അതിഥി വേഷമാണെങ്കിലും വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു പ്രഥ്വിക്കായി കമൽ ഒരുക്കിയിരുന്നത്.

ചിത്രത്തിലെ വേഷം ലഭിച്ച ടോവിനോ വളരെ സന്തോഷത്തിലാണ് കഥയിൽ നിർണായകമായ ഒന്നാണ് കിട്ടിയ വേഷം എന്നും മുതിർന്ന സംവിധായകനായ കമലുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുന്നത്. മുരളി ഗോപി മാധവ ദാസിന്റെ വേഷത്തിലെത്തുന്നു. സഹീർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. കൊച്ചി, മുംബൈ, കൊൽക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിട്ടാണ് ആമി ചിത്രീകരിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല നിർണായകമായ സംഭവങ്ങളും ഉരുത്തിരിഞ്ഞത് മുംബൈ ജീവിതത്തിലും കൊൽക്കത്ത ജീവിതത്തിലുമാണ്. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാൽ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോർത്തിണക്കിയാണ് കമൽ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.