കൊച്ചി: മമ്മൂട്ടിയും മോഹന്‌ലാലും യഥാര്ത്ഥ ജീവിതത്തില് സുഹൃത്തുക്കളാണ് അതുപോലെ തന്നെയായിരിക്കണം അവരുടെ ആരാധകരുമെന്ന് നടി മഞ്ജു വാര്യർ. സിനിമാ താരങ്ങളോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെങ്കിലും ആരാധന അധികമായാൽ ആപത്താണെന്നും മഞ്ജു പറയുന്നു.

ഞാൻ മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധികയാണ്. നയപരമായി പറയുന്നൊരു മറുപടിയല്ലിത്. ഒരു അഭിനേത്രി എന്ന നിലയിൽ മമ്മൂക്കയും ലാലേട്ടനും ഒരു സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പ്രയ്തനവും അവരുടെ കഴിവും എനിക്ക് മനസിലാക്കാൻ സാധിക്കും. അവരവരുടെ വഴിയിൽ പരസ്പരം താരതമ്യം ചെയ്യാൻ പറ്റാത്ത രണ്ടു പ്രതിഭകളാണ് ലാലേട്ടനും മമ്മൂക്കയും. മലയാള സിനിമയുടെ നെടുംതൂണുകളാണിരുവരും കാലങ്ങളായുള്ള സമർപ്പണവും കഴിവും കൊണ്ട് അവരിപ്പോഴും ശക്തരായിതന്നെ നിലനിൽക്കുന്നു. മോഹൻലാൽ എന്ന സിനിമയിൽ എന്റെ കഥാപാത്രമായ മീനുക്കുട്ടി ഒരു കടുത്ത മോഹൻലാൽ ആരാധികയല്ല, മറിച്ച് ഒരു നടൻ ആഴത്തിൽ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണ്; മഞ്ജു പറയുന്നു.

ഒരു വ്യക്തിയെ റോള് മോഡല് ആക്കുന്നതിലോ മറ്റൊരാള് അവരുടെ ജീവിതത്തില് ചെയ്യുന്ന കാര്യങ്ങളില് നിന്ന് പ്രചോദനം ഉള്‌ക്കൊള്ളുന്നതിലോ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. എന്നാല് എന്തും അമിതമായാല് ആപത്താണ്. താരആരാധന മാത്രമല്ല ജീവിതത്തില് എന്തായാലും. ഫാന്‌സ് എന്നല്ല വെല്‌വിഷേഴ്‌സ് എന്ന് അവരെ വിളിക്കാനാണ് എനിക്ക് താല്പര്യം. ഞങ്ങളുടെ തെറ്റുകള് ചൂണ്ടിക്കാട്ടുകയും ഞങ്ങള് എങ്ങനെയാണോ അങ്ങനെ അംഗീകരിക്കുകയും വേണം. അല്ലാതെ നടന്മാരുടെ ആരാധകര് വിവേകരഹിതമായി ഏറ്റുമുട്ടുന്നത് അംഗീകരിക്കാനാവില്ല.

മോഹൻലാൽ എന്ന ചിത്രത്തിൽ താരത്തിന്റെ ആരാധികയായാണ് താരമെത്തുന്നത് മോഹന്‌ലാലിന്റെ സമ്മതത്തോടെയാണ് അത്തരത്തില് ഒരു സിനിമ എടുത്തത്. സിനിമയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കാറുണ്ട്. ഇതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് എല്ലാം വളരെ താല്പര്യത്തോടെയാണ് അദ്ദേഹം കേട്ടിരിക്കുന്നതെന്നും മഞ്ജു പറഞ്ഞു.