- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂസിഫറിനലെ മികവിന് മലയാളത്തിൽ മികച്ച നടി; ധനുഷിനൊപ്പം പാച്ചിയമ്മാളായി തിളങ്ങിയതിന് തമിഴിലും പുരസ്കാരം; രണ്ട് ഭാഷയിൽ ഒരു അവാർഡ് നൈറ്റിൽ മികച്ച നടിയായി മഞ്ജു വാര്യർ; സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിൽ മോഹൻലാലിനും തിളക്കം
ചെന്നൈ: സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡ്സിൽ ചരിത്രം കുറിച്ച് മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടി മഞ്ജു താരമായിരിക്കുകയാണ്. അങ്ങനെ ഇരട്ടി മധുരം സ്വന്തമാക്കുകയാണ് മഞ്ജു.
പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴിൽ പുരസ്കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി. ധനുഷിനൊപ്പം അസുരനിൽ മഞ്ജു ഉജ്ജ്വല അഭിനയമാണ് കാഴ്ച വച്ചത്.
മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹൻലാലിന് പുരസ്കാരം. അതായത് ലൂസിഫറിനാണ് മലയാളത്തിലെ മികച്ച നടനും നടിക്കുമുള്ള പുരസ്കാരം. തമിഴിൽ സൂര്യയാണ് മികച്ച നടൻ. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശേരിയാണ് മികച്ച മലയാള സംവിധായകൻ. മികച്ച സിനിമ ലൂസിഫറും. കഴിഞ്ഞ ദിവസമാണ് അവാർഡ് നൈറ്റ് നടന്നത്.