- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവിനെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ല; നടിയോട് രാജ്യം വിടരുതെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുമില്ല; അമേരിക്കൻ യാത്രയിൽ തടസ്സം അറിയിക്കാൻ കാരണം ആമിയുടെ തിരക്ക്; വിവാദങ്ങൾ ഒഴിവാക്കാൻ നടിക്ക് യുഎസ് ഷോയിൽ പങ്കെടുക്കും; ലേഡി സൂപ്പർസ്റ്റാർ വിവാദങ്ങളിൽ പ്രതികരണത്തിനും ഇല്ല
കൊച്ചി: മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകൾ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങൾ. നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരിൽ നിന്നും ഇനി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ മാത്രമേ മഞ്ജുവിൽ നിന്ന് കാര്യങ്ങൾ തിരിക്കേണ്ടതുള്ളൂവെന്നാണ് പൊലീസ് നിലപാട്. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അവാർഡ് നിശയുടെ അതേ ദിവസങ്ങളിൽ ആയതിനാൽ ന്യൂയോർക്കിൽ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാർഡ് നിശയിൽ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം. മഞ്ജുവിനോട് രാജ്യം വിടരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അതിനിടെ മഞ്ജു അമേരിക്കയിലേക്ക് പോകുമെന്ന സൂചനകളും പുറത്തുവരുന്നു. ആമിയുടെ സംവിധായകൻ കമൽ ഇതിന് വേണ്ട സൗകര്യമൊരുക്കുമെന്നാണ് സൂചന. ഇക്കാരം അവാർഡ് നൈറ്റ് സംഘാടകരും സ്ഥിരീകരിക്കുന്നു നടി ആക്രമിച്ച കേസ് നിർണായക
കൊച്ചി: മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകൾ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങൾ. നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരിൽ നിന്നും ഇനി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ മാത്രമേ മഞ്ജുവിൽ നിന്ന് കാര്യങ്ങൾ തിരിക്കേണ്ടതുള്ളൂവെന്നാണ് പൊലീസ് നിലപാട്.
കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അവാർഡ് നിശയുടെ അതേ ദിവസങ്ങളിൽ ആയതിനാൽ ന്യൂയോർക്കിൽ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാർഡ് നിശയിൽ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം. മഞ്ജുവിനോട് രാജ്യം വിടരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അതിനിടെ മഞ്ജു അമേരിക്കയിലേക്ക് പോകുമെന്ന സൂചനകളും പുറത്തുവരുന്നു. ആമിയുടെ സംവിധായകൻ കമൽ ഇതിന് വേണ്ട സൗകര്യമൊരുക്കുമെന്നാണ് സൂചന. ഇക്കാരം അവാർഡ് നൈറ്റ് സംഘാടകരും സ്ഥിരീകരിക്കുന്നു
നടി ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിലെത്തിയതിനാൽ മഞ്ജു വാര്യരുടെ വിദേശയാത്ര അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതാണ് മഞ്ജു നിഷേധിക്കുന്നത്. കേസിൽ മഞ്ജുവിനെ സാക്ഷിയാക്കുന്നത് പരിഗണിച്ചിരുന്നു. പിന്നീട് ഒഴിവാക്കി.
ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ വിദേശ യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ എത്തിയത്. കേസുമായി ബന്ധപ്പെട്ടാണെന്ന വാദം സംശയങ്ങൾക്ക് ഇട നൽകി. ഇതിനിടെയാണ് പുതിയ വിശദീകരണം. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. എന്നാൽ ഇനി മഞ്ജുവിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല.
അമേരിക്കയിൽ രണ്ട് അവാർഡ് ഷോകളിലാണ് മഞ്ജു വാര്യർ പങ്കെടുക്കേണ്ടത്. നിവിൻ പോളി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഭാവന, ആഷിക് അബു, ദിലീഷ് പോത്തൻ, എബ്രിഡ് ഷൈൻ, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, അജു വർഗീസ്, ആശാ ശരത് എന്നിവർ പങ്കെടുക്കുന്നുണ്ട്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണ് ഈ അവാർഡ് നിശയുടെ സംവിധായകൻ.
നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ എത്തിയിരിക്കെയാണ് മഞ്ജുവിന്റെ യാത്രകളും വാർത്താ പ്രാധാന്യം നേടിയത്. നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇതും നിഷേധിച്ചു. ഇത്തരം വിവാദങ്ങളോട് മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മഞ്ജു എത്തുമെന്ന ഉറപ്പ് അമേരിക്കൻ താരനിശയിലെ സംഘാടകർക്ക് കിട്ടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹമോചനത്തിന് ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എ.ഡി.ജി.പി: ബി. സന്ധ്യ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്നു കുടുംബ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ വിശദമായി മഞ്ജു പൊലീസിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു ദിലീപിനെ ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.