- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്ന് പോകുന്നത് ഒരുപാട് മാനസിക സംഘർഷത്തിലൂടെ; ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ; ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു: ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ വേദന പങ്കുവച്ച് അദ്യ പ്രതികരണം
ന്യൂയോർക്ക്: ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യർ. നീണ്ട വിവാദങ്ങൾക്കിടയിൽ ആദ്യമായാണ്എ മഞ്ജു മനസ്സു തുറന്നത്. അമേരിക്കയിൽ നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയിൽ എത്തിയത്. ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ മൗനം ഏറെ ചർച്ചയായിരുന്നു. ഒരുപാട് മാനസികസംഘർഷങ്ങളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു.ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. 'ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ. ഇവിടെ എത്താൻ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്
ന്യൂയോർക്ക്: ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യർ. നീണ്ട വിവാദങ്ങൾക്കിടയിൽ ആദ്യമായാണ്എ മഞ്ജു മനസ്സു തുറന്നത്. അമേരിക്കയിൽ നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയിൽ എത്തിയത്. ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ മൗനം ഏറെ ചർച്ചയായിരുന്നു. ഒരുപാട് മാനസികസംഘർഷങ്ങളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു.ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മഞ്ജു പറഞ്ഞു.
'ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാൻ. ഇവിടെ എത്താൻ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്ന ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകൻ കമൽ സാറിനും നിർമ്മാതാവിനും നന്ദി പറയുന്നു.'
'ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോൾ. സിനിമയുടെ സംവിധായകനും നിർമ്മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നിൽക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂൾ പോലും മാറ്റേണ്ടിവന്നെന്നും മഞ്ജു പറഞ്ഞു. അതിലുപരി ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ശക്തിയായി സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് ഒരുപാട് നന്ദി. ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.-മഞ്ജു പറഞ്ഞു.
'ഈ പുരസ്‌കാരത്തിൽ പതിഞ്ഞിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ കയ്യൊപ്പ് ആണ്. നിങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കൻ മലയാളികളിൽനിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും അവർ പറഞ്ഞു. അതിർത്തികൾ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും അവർ പറഞ്ഞു. വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് എനിക്ക് പുരസ്‌കാരം ലഭിച്ചത്.
ഈ രണ്ടു പ്രോജക്ടുകളിലും എനിക്കൊപ്പം പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും മനസ്സ് നിറഞ്ഞ് ഓർക്കുന്നു. ഈ നേട്ടത്തിൽ ഏറ്റവുമധികം സന്തോഷിക്കുമായിരുന്ന വേട്ടയുടെ സംവിധായകൻ രാജേഷ് പിള്ളയ്ക്ക് പുരസ്‌കാരം സമർപ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു.