- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനെന്നും ഹാപ്പിയാണ് ; ഒന്നിനോടും അഡ്ജസ്റ്റ് ചെയ്തിട്ടില്ല, ജീവിതത്തിൽ അന്നും ഇന്നും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു'; മഞ്ജു വാര്യർ
കൊച്ചി: സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ശോഭിച്ചവരുടെ എണ്ണം കുറവാണ്. എന്നാൽ, ആരാധകരുടെ മുറവിളികൾക്ക് ഒടുവിൽ അഭിനയിക്കാനിറങ്ങിയ മഞ്ജു വാര്യർക്ക് വലിയ സ്വീകരണവും മലയാള സിനിമയിൽ നിന്നും ലഭിച്ചു. വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിൽ താൻ ഏറെ സന്തോഷവതിയാണെന്ന് മഞ്ജു തന്നെ തുറന്നു പറയുന്നു. 'ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാൻ ഞാൻശ്രമിച്ചിട്ടില്ല. ജീവിതത്തിൽ അന്നും ഇന്നും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു'. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും താൻ പൂർണ്ണ സന്തോഷവതിയാണെന്ന് നടി മഞ്ജു വാര്യർ. സിനിമയിൽ നിന്നും നൃത്തത്തിൽ നിന്നും 14 വർഷത്തോളം വിട്ടു നിന്ന മഞ്ജു ഗുരുവായൂരിൽ നൃത്തമവതരിപ്പിച്ചുകൊണ്ടാണ് പൊതുവേദിയിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല അതോടുകൂടി പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിൽ തനിക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്നും അപ്പോഴും താൻ സന്തോഷവതിയായിരുന്നെന്നും ആണ് മഞ്ജു പറഞ്ഞത്. അന്നും
കൊച്ചി: സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ശോഭിച്ചവരുടെ എണ്ണം കുറവാണ്. എന്നാൽ, ആരാധകരുടെ മുറവിളികൾക്ക് ഒടുവിൽ അഭിനയിക്കാനിറങ്ങിയ മഞ്ജു വാര്യർക്ക് വലിയ സ്വീകരണവും മലയാള സിനിമയിൽ നിന്നും ലഭിച്ചു. വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിൽ താൻ ഏറെ സന്തോഷവതിയാണെന്ന് മഞ്ജു തന്നെ തുറന്നു പറയുന്നു. 'ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാൻ ഞാൻശ്രമിച്ചിട്ടില്ല. ജീവിതത്തിൽ അന്നും ഇന്നും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു'. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും താൻ പൂർണ്ണ സന്തോഷവതിയാണെന്ന് നടി മഞ്ജു വാര്യർ.
സിനിമയിൽ നിന്നും നൃത്തത്തിൽ നിന്നും 14 വർഷത്തോളം വിട്ടു നിന്ന മഞ്ജു ഗുരുവായൂരിൽ നൃത്തമവതരിപ്പിച്ചുകൊണ്ടാണ് പൊതുവേദിയിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല അതോടുകൂടി പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിൽ തനിക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്നും അപ്പോഴും താൻ സന്തോഷവതിയായിരുന്നെന്നും ആണ് മഞ്ജു പറഞ്ഞത്.
അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന പ്രേക്ഷകസ്നേഹത്തിനെപ്പറ്റിയും മഞ്ജു വാചാലയായി. പുറത്തുപോകുമ്പോൾ ഇപ്പോഴും സ്ത്രീകൾ സ്നേഹത്തോടെ ചേർത്തുപിടിക്കാറുണ്ടെന്നും തനിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും പറയാറുണ്ട്. ഒരു താരത്തിന് കിട്ടുന്ന സ്നേഹമല്ല അതിലുപരിയായി അവർക്കുള്ളിൽ ഉള്ള മകൾക്കോ സഹോദരിക്കോ നൽകുന്ന സ്നേഹമാണതെന്ന് മഞ്ജു പറയുന്നു.
സിനിമയിൽ മൂന്നുവർഷക്കാലം സജീവമായിയുണ്ടായിരുന്ന മഞ്ജു വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഔൾഡ് ആർ യു വിലുടെ സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയാണ് മഞ്ജുവിന്റെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എറെ പ്രതീക്ഷയുള്ള ചിത്രമാണ് ആമിയെന്നും മഞ്ജു പറഞ്ഞു.