- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരിക്കുന്നതു പ്രതികരിക്കാൻ പോലും അർഹയില്ലാത്ത വാർത്തകൾ; നമ്മൾ എന്തിന് അനാവശ്യമായി സമയം പാഴാക്കണം? ആത്മഹത്യയിലും വിവാഹത്തിലും മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ; എബിസിഡി അറിയാത്ത രാഷ്ട്രീയത്തിലേക്കില്ലെന്നും നടി
കൊച്ചി: തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ മഞ്ജു വാര്യർ തയ്യാറല്ല. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങി, അടുത്ത വർഷം വിവാഹിതയാകാൻ പോകുന്നു എന്നിവയൊക്കെയായിരുന്നു അതിൽ ഭൂരിഭാഗവും. പലതും പ്രതികരിക്കാൻ പോലും അർഹതയില്ലാത്ത വാർത്തകളാണ്. അതുകൊണ്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത്. നമ്മൾ എന്തിന് അനാവശ്യമായി സമയം പാഴാക്കണം?-മഞ്ജു ചോദിക്കുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്. സ്വന്തം ജീവിതം തന്നെയാണ് മറ്റുള്ളവരുടെ മനസ്സറിയാൻ തന്നെ പ്രാപ്തയാക്കിയതെന്ന് മഞ്ജു അഭിമുഖത്തിൽ പറയുന്നു. താൻ എന്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. രാഷ്ട്രീയത്തിന്റെ എബിസിഡി പോലും തനിക്ക് അറിയില്ലെന്നും അതുകൊണ്ട് തന്നെ അങ്ങനെ ഒരു ഉദ്ദേശം മനസ്സിലില്ലെന്നും മഞ്ജു വിശദീകരിക്കുന്നു. എന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുക. എന്നുമത് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല. പറ്റുന്ന കാലത്തോളം ഇങ്ങനെ പോവുക-മഞ്ജു പറയുന്നു. 'ഞാൻ പരിചയപ്പെട്ട പല കുട്ടികളും അനുഭവിക
കൊച്ചി: തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ മഞ്ജു വാര്യർ തയ്യാറല്ല. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങി, അടുത്ത വർഷം വിവാഹിതയാകാൻ പോകുന്നു എന്നിവയൊക്കെയായിരുന്നു അതിൽ ഭൂരിഭാഗവും. പലതും പ്രതികരിക്കാൻ പോലും അർഹതയില്ലാത്ത വാർത്തകളാണ്. അതുകൊണ്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത്. നമ്മൾ എന്തിന് അനാവശ്യമായി സമയം പാഴാക്കണം?-മഞ്ജു ചോദിക്കുന്നു.
ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്. സ്വന്തം ജീവിതം തന്നെയാണ് മറ്റുള്ളവരുടെ മനസ്സറിയാൻ തന്നെ പ്രാപ്തയാക്കിയതെന്ന് മഞ്ജു അഭിമുഖത്തിൽ പറയുന്നു. താൻ എന്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. രാഷ്ട്രീയത്തിന്റെ എബിസിഡി പോലും തനിക്ക് അറിയില്ലെന്നും അതുകൊണ്ട് തന്നെ അങ്ങനെ ഒരു ഉദ്ദേശം മനസ്സിലില്ലെന്നും മഞ്ജു വിശദീകരിക്കുന്നു. എന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുക. എന്നുമത് ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല. പറ്റുന്ന കാലത്തോളം ഇങ്ങനെ പോവുക-മഞ്ജു പറയുന്നു.
'ഞാൻ പരിചയപ്പെട്ട പല കുട്ടികളും അനുഭവിക്കുന്ന ദുഃഖം കാണുമ്പോൾ നമ്മുടെ ജീവിതമൊക്കെ എത്ര സിസ്സാരമാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് എനിക്കിത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. ഒരുപക്ഷെ അച്ഛനും അമ്മയും എന്നെ അറിയിക്കാഞ്ഞിട്ടാവും. അച്ഛൻ ചിട്ടി പിടിച്ചും കടം വാങ്ങിയുമൊക്കെയാണ് എന്നെ നൃത്തം പഠിപ്പിച്ചത്. എനിക്കുവേണ്ടി ഒരുപാട് പിശുക്കി ജീവിച്ചു അച്ഛൻ. അമ്മയുടെ സ്വർണമൊക്കെ പണയത്തിലായിരുന്നു. കുറെക്കഴിഞ്ഞാണ് എനിക്കിതൊക്കെ മനസ്സിലായത്. ഈ അടുത്ത കാലത്താണ് അച്ഛനും അമ്മയും ഒരു മോതിരമെങ്കിലും ഇട്ടു ഞാൻ കാണുന്നത്. പിന്നെ ഒരു വാടക വീടാണെങ്കിലും ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരിടമുണ്ടായിരുന്നു.'-മഞ്ജു പറഞ്ഞു.