മഞ്ജു വാര്യരായിരുന്നോ ദിലീപിന്റെ ഭാഗ്യത്തിന് പിന്നിൽ. വിവാഹമോചനം നേടി മഞ്ജു സ്വന്തം കാര്യം നോക്കാൻ തുടങ്ങിയതോടെ ദിലീപിന് ശനിദശ തുടങ്ങിയെന്നുവേണം കരുതാൻ. വിവാഹമോചനത്തിനുശേഷം ഇറങ്ങിയ ദിലീപ് സിനിമകളൊന്നും വിജയിച്ചിട്ടില്ല.

ഇതാണ് ഇത്തരമൊരു ചിന്തയ്ക്ക് സിനിമാപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. കടുത്ത ഈശ്വരവിശ്വാസിയായ ദിലീപ് പ്രശ് നപരിഹാരത്തിനായി പലരെയും സമീപിച്ചതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. മഹാബലിയെ പോലെ തന്നെ ചവിട്ടി താഴ്‌ത്താൻ ചില അഭിനവ വാമനന്മാർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ദിലീപ് നേരത്തെ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.

ദിലീപ് ശരിക്കുമൊരു സൂപ്പർ താരമാകാൻ തുടങ്ങിയത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അതിന് മുമ്പ് വെറും ശരാശരി നടനായിരുന്നു ദിലീപ്. വിവാഹത്തിന് ശേഷം അടിക്കടി ഉയർച്ചയാണ് ദിലീപിന് ഉണ്ടായത്.

മഞ്ജുവിനെ ജീവിത സഖിയാക്കിയ ശേഷം പുറത്തിറങ്ങിയ ജോക്കർ സൂപ്പർ ഹിറ്റായി. അതിന് മുമ്പുള്ള പടങ്ങളെല്ലാം പൊട്ടിയ സമയമായിരുന്നു അത്. പിന്നീടുള്ള 14 വർഷത്തിനിടെ ജനപ്രിയ നായകനെന്ന പദവിയിലേക്കും മലയാളത്തിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന താരമെന്ന നിലയിലേക്കും ദിലീപ് ഉയർന്നു.

എന്നാൽ വിവാഹമോചനഹർജിക്കുശേഷം ദിലീപിന്റെ അവസ്ഥ പരിതാപകരമാണ്. 2014 അവസാനിക്കാൻ രണ്ടു മാസംകൂടി മാത്രം അവശേഷിക്കുമ്പോൾ ദിലീപിന്റതായി ഇതുവരെ മൂന്നു ചിത്രങ്ങൾ മാത്രമാണ് പുറത്തിറങ്ങിയത്. അവ പ്രതീക്ഷിച്ച വിജയം നേടിയതുമില്ല. ഏഴു സുന്ദര രാത്രികൾ ലാൽ ജോസ് ചിത്രമായിട്ടും വേണ്ടത്ര വിജയം നേടിയില്ല. റിങ് മാസ്റ്റർ മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട കലക്ഷൻ നേടിയത്.

ഹിറ്റ്‌മേക്കർ ജോഷിയുമായി ചേർന്നിട്ടും ദിലീപിന് രക്ഷയുണ്ടായില്ല. ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്, ട്വന്റി20, ജൂലൈ നാല്, ലയൺ, റൺവേ തുടങ്ങി ദിലീപും ജോഷിയും ചേർന്ന ചിത്രങ്ങളെല്ലാംതന്നെ വിജയമായിരുന്നു. പക്ഷേ ഈ വർഷമിറങ്ങിയ അവതാരത്തിന് അടിതെറ്റി.

ചിത്രത്തിന്റെ പരാജയമാകാം ശത്രുക്കളുടെ കൂട്ടായ്മ തനിക്കെതിരേ ഉണ്ടെ
ന്ന തരത്തിൽ പ്രതികരിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത വില്ലാളിവീരൻ ആണ് ഈ വർഷം അവസാനമായി പുറത്തുവന്ന ദിലീപ് ചിത്രം. സെപ്റ്റംബർ ആറിനു തിയേറ്ററുകളിൽ എത്തിയ ചിത്രം പക്ഷേ, വിജയം എന്നു പറയാനാകാത്ത അവസ്ഥയിലുമാണ്.

എന്തായാലും മലയാളികൾ കാത്തിരിക്കുകയാണ്. ദിലീപാണോ അതോ മഞ്ജു വാര്യരാണോ താരം എന്ന്.