ടിയൻ സിനിമക്കെതിരെ വ്യാപക വിമർശനമുയരുന്നതിനിടെ നടി മഞ്ജു വാര്യർ പിന്തുണയുമായി രംഗത്തെത്തി. ഒടിയൻ സിനിമയെ രക്ഷിക്കാൻ മഞ്ജു വാര്യർ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആരോപണങ്ങൾക്കിടയിലാണ് മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്.

ചിത്രം ഒടിയനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും നല്ല വാക്കുകൾക്കും നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമെന്നാണ് മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചത്. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു.

വിമർശനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും രണ്ടിനെയും ഒരുപോലെ സ്വീകരിക്കുന്നതായും മജ്ഞു വാര്യർ കുറിച്ചു. ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും ഇനിയും ഒടിയൻ കാണാത്തവർ കാണണമെന്നും കുറിപ്പിലുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പ്

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

ഒരു വിഭാഗം സിനിമയ്ക്ക് നല്ല പ്രതികരണം നൽകുമ്പോഴും വ്യാപകമായ രീതിയിൽ ഒടിയനെതിരേ എതിർപ്പുകൾ ഉയർന്നിരുന്നു. തന്റെ സിനിമ മനഃപൂർവമായ ഡീ ഗ്രേഡിംഗിന് വിധേയമാക്കുകയാണെന്ന് പറഞ്ഞ് സംവിധായകൻ ശ്രീകുമാർ മേനോനും രംഗത്തെത്തിയിരുന്നു.മഞ്ജുവിനൊപ്പം നിന്നതിന്റെ പേരിലാണ് തനിക്കെതിരേ ഇപ്പോൾ ആക്രമണം നടക്കുന്നതെന്നായിരുന്നു ശ്രീകുമാർ മേനോന്റെ വാദം.

തിരിച്ചുവരവിൽ മഞ്ജുവിന് സിനിമയിൽ മേൽവിലാസം ഉണ്ടാക്കി കൊടുത്ത ഒരാളെന്ന നിലയിൽ ഇപ്പോൾ വ്യക്തിപരമായി തന്നെ തനിക്കെതിരെയും സിനിമയ്‌ക്കെതിരേയും നടക്കുന്ന ആക്ഷേപങ്ങളിൽ മഞ്ജു വാര്യർ തന്നെ പിന്തുണച്ച് രംഗത്തു വരേണ്ടതാണെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.