- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പതുലക്ഷം ലൈക് പിന്നിട്ട് മഞ്ചുവിന്റെ ഫേസ്‌ബുക് പേജ്; ആരാധാകർ സ്പർശിച്ചത് തന്റെ ഹൃദയത്തിലെന്നും നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്കെന്നും നന്ദി സന്ദേശത്തിൽ നടി
തിരുവനന്തപുരം: നടി മഞ്ചുവാര്യരുടെ ഫേസ്‌ബുക് പേജിന് 30 ലക്ഷം ലൈക്. ആഹഌദത്തിന്റെ ഈ നിമിഷം പങ്കുവച്ചത് മഞ്ചുവാര്യർ തന്നെയാണ്. ആരാധാകർ സ്പർശിച്ചത് തന്റെ ഹൃദയത്തിലാണെന്നും വലിയ അദ്ഭുതം തോന്നുന്നുവെന്നും അവർ കുറിച്ചു. ഓരോ സ്‌നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്കെന്നും മഞ്ചു കൂട്ടിച്ചേർത്തു. മഞ്ചുവിന്റെ കുറിപ്പിന്റെ പൂർണരൂപം: ഫേസ്‌ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകൾ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. നിങ്ങൾ സ്പർശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്‌നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ
തിരുവനന്തപുരം: നടി മഞ്ചുവാര്യരുടെ ഫേസ്‌ബുക് പേജിന് 30 ലക്ഷം ലൈക്. ആഹഌദത്തിന്റെ ഈ നിമിഷം പങ്കുവച്ചത് മഞ്ചുവാര്യർ തന്നെയാണ്. ആരാധാകർ സ്പർശിച്ചത് തന്റെ ഹൃദയത്തിലാണെന്നും വലിയ അദ്ഭുതം തോന്നുന്നുവെന്നും അവർ കുറിച്ചു.
ഓരോ സ്‌നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്കെന്നും മഞ്ചു കൂട്ടിച്ചേർത്തു.
മഞ്ചുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഫേസ്‌ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകൾ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. നിങ്ങൾ സ്പർശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്‌നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്ക്. ഇഷ്ടമറിയിക്കുന്ന ആ കൈവിരലിന് ശാസിക്കാനും വഴികാട്ടാനുമുള്ള പരമാധികാരമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. ചൂണ്ടുവിരലിൽ നിങ്ങൾ എന്നെ നയിക്കുക... ഇത്രയും കാലത്തെ എല്ലാ നല്ലവാക്കുകൾക്കും വിമർശനങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി... പകരം നിറഞ്ഞ സ്‌നേഹം..