- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനൊപ്പം ഒടിയനിൽ മഞ്ജുവിന്റെ വേഷപ്പകർച്ചയും; നടിയെത്തുക മൂന്ന് ഗെറ്റപ്പുകളിലായി; ഇരുപതുകളിൽ നിന്ന് മുമ്പത്തഞ്ചിലേക്കും അമ്പതിലേക്കുമുള്ള മേക്ക് ഓവറുകളിൽ വിസ്മയിപ്പിക്കാൻ നടി
മോഹൻലാൽ ചിത്രം ഒടിയനിൽ ലാലിനൊപ്പം തന്നെ വേഷപ്പകർച്ചകൾക്കൊണ്ട് വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് നടി മഞ്ജുവാര്യരും. ചിത്രത്തിന് വേണ്ടി മോഹൻലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് അമ്പരന്ന ആരാധകർ മഞ്ജുവിന്റെ മേക്ക് ഓവർ കാണാനുള്ള ആവേശത്തിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങൾ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ഇരുപതുകളുടെ അവസാനത്തിൽ തുടങ്ങി 35വയസ്സും പിന്നിട്ട് അൻപതുകളിലുള്ള രൂപഭാവവും നടി തിരശ്ശീലയിലെത്തിക്കും. മോഹൻലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മോഹൻലാൽ ചിത്രം ഒടിയനിൽ ലാലിനൊപ്പം തന്നെ വേഷപ്പകർച്ചകൾക്കൊണ്ട് വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് നടി മഞ്ജുവാര്യരും. ചിത്രത്തിന് വേണ്ടി മോഹൻലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് അമ്പരന്ന ആരാധകർ മഞ്ജുവിന്റെ മേക്ക് ഓവർ കാണാനുള്ള ആവേശത്തിലാണ്.
കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങൾ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ഇരുപതുകളുടെ അവസാനത്തിൽ തുടങ്ങി 35വയസ്സും പിന്നിട്ട് അൻപതുകളിലുള്ള രൂപഭാവവും നടി തിരശ്ശീലയിലെത്തിക്കും.
മോഹൻലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Next Story