ഞ്ജു വാര്യരുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്‌ സല്ലാപം. മികച്ച നടി എന്ന നിലയിൽ ചിത്രത്തിലെ അഭിനയം മഞ്ജുവിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രമായ സല്ലാപം മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്ര. ദിലീപ്, മനോജ് കെ ജയൻ, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് മഞ്ജു അടുത്തിടെ പങ്ക് വ്ച്ചത്.

ദിലീപിന്റെ കാമുകിയായ രാധയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച താൻ സിനിമുടെ ക്ലൈമാക്‌സിൽ ശരിക്കും ജീവനൊടുക്കാൻ ശ്രമിച്ചു. മനോജ് കെ ജയന്റെ കൈ ഒന്ന് അയഞ്ഞിരുന്നെങ്കിൽ അന്ന് താൻ മരിക്കുമായിരുന്നു മഞ്ജു പറഞ്ഞു.

കാമുകൻ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യർ), നിരാശ മൂലം ട്രെയിനിന് മുന്നിൽ ചാടി മരിക്കാൻ ഓടുകയാണ്.പിന്നാലെ രക്ഷിക്കാൻ മനോജ് കെ ജയന്റെ ദിവാകരൻ എന്ന കഥാപാത്രം ഓടിവരും- ഇതാണ് ക്ലൈമാക്സ് രംഗം.എന്നാൽ താൻ ശരിക്കും ട്രെയിൻ വരുന്ന സമയത്ത് പാളത്തിലേക്ക് ഓടി ക്കയറാൻ ശ്രമിച്ചതായി മഞ്ജുപറയുന്നു.

താൻ അഭിനയിക്കുകയായിരുന്നില്ല ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാൻ പ്രേരിപ്പിച്ചു . ട്രെയിൻ തൊട്ടടുത്ത് എത്തിയപ്പോൾ അപകടം മനസ്സിലാക്കിയ മനോജ് കെ ജയൻ തന്നെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.എന്നാൽ മഞ്ജു കുതറിയോടി വീണ്ടും പാളത്തിൽ കയറാൻ ശ്രമിച്ചപ്പോൾ മനോജ്മഞ്ജുവിന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ.

ആ ഷോട്ട് പൂർത്തിയായതോടെ മഞ്ജുബോധരഹിതയായി വീണു.മനോജ് കെ ജയൻ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.മുഖത്തു വെള്ളം തളിച്ചതിനെ തുടർന്ന്മഞ്ജു എണീറ്റപ്പോഴാണ് എല്ലാവർക്കും ആശ്വാസമായതെന്നും മഞ്ജു ഓർക്കുന്നു.