- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു; അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല; തന്റെ ദൈവ സങ്കൽപ്പത്തെക്കുറിച്ച് വ്യക്തമാക്കി മഞ്ജു വാര്യർ
17ാമത്തെ വയസ്സിലായിരുന്നു മഞ്ജു വാര്യർ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരെന്ന പുതുമുഖം തുടക്കം കുറിച്ചത്. മലയാളത്തിന്റെ മഞ്ജുഭാവമെന്നും ലേഡി സൂപ്പർ സ്റ്റാറെന്നുമൊക്കെ മലയാളികൾ വിശേഷിപ്പിക്കുന്ന താരത്തിന്റെ ദൈവ സങ്കൽപ്പത്തെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കന്യക മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ദൈവ സങ്കൽപ്പത്തെക്കുറിച്ച് പറഞ്ഞത്.
‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല', മഞ്ജു പറയുന്നു.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിനായി മഞ്ജു വാര്യർ ആലപിച്ച കിം കിം എന്ന ഗാനം വൻ ശ്രദ്ധ നേടിയിരുന്നു. ബിബിസി ഏഷ്യൻ നെറ്റ്വർക്കിലെ അശാന്തി ഒംകാർ എന്ന പ്രശസ്ത കമന്റേറ്റർ തെരഞ്ഞെടുത്ത ദക്ഷണേന്ത്യൻ പാട്ടുകളുടെ പട്ടികയിലും കിം കിം ഇടം നേടിയിരുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം പത്ത് ലക്ഷം പേരാണ് കണ്ടത്. സോഷ്യൽ മീഡിയയിൽ വൈറലായ പാട്ടിനു മഞ്ജു വാരിയർ ചുവടും വെച്ചിരുന്നു.
‘ജാക്ക് ആൻഡ് ജിൽ', മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്', മോഹൻലാൽ ചിത്രം ‘മരക്കാർ അറബറികടലിന്റെ സിംഹം' എന്നിവയാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം', ‘പടവെട്ട്' തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജു ഇപ്പോൾ അഭിനയിച്ചു വരുന്നു.
മറുനാടന് ഡെസ്ക്