- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം! സ്ത്രീ പുരുഷ സമത്വം അനിവാര്യം; മുന്നോട്ട് പോകട്ടേ കേരളം ഞാൻ വനിതാ മതിലിനൊപ്പം' മഞ്ജു വാര്യർ; വനിതാ മതിൽ ആരംഭം ജനുവരി ഒന്നിന് നാല് മണിക്ക് ദേശീയ പാതകൾ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി മലയാളത്തിന്റേ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്ന നടി മഞ്ജു വാര്യർ. വനിതാ മതിലിന്റെ പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ''നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാൻ വനിതാ മതിലിനൊപ്പം'' - മഞ്ജു വാര്യർ വീഡിയോയിൽ പറഞ്ഞു. ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ ഇതിൽ പങ്കെടുപ്പിക്കാനും സർക്കാരിന്റെ പണം ഉപയോഗിക്കില്ലെന്ന് മ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി മലയാളത്തിന്റേ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്ന നടി മഞ്ജു വാര്യർ. വനിതാ മതിലിന്റെ പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ''നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാൻ വനിതാ മതിലിനൊപ്പം'' - മഞ്ജു വാര്യർ വീഡിയോയിൽ പറഞ്ഞു.
ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു.
വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ ഇതിൽ പങ്കെടുപ്പിക്കാനും സർക്കാരിന്റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, വനിതാ മതിലെന്ന ആശയത്തിന് സർക്കാർ പ്രചാരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം.