- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിക്കപ്പെട്ട കേസിൽ കമലിന്റെ മലക്കം മറിച്ചിൽ വെറുതെയായില്ല; ആമിയിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് മഞ്ജു വാര്യർ; മാധവിക്കുട്ടിയുടെ സിനിമയിലെ അനിശ്ചിതത്വങ്ങൾ തീരുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി: കമലിന്റെ മലക്കം മറിച്ചിൽ വെറുതെയായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് സംവിധായകൻ കമൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഡാലോച ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചനയൊന്നുമില്ലെന്നും ദിലീപിനെ ക്രൂശിക്കാനാണ് ശ്രമമെന്നും കമൽ പറഞ്ഞിരുന്നു. ഇതോടെ മിണ്ടാട്ടമില്ലാതെയായത് കമലിന്റെ പുതിയ സിനിമയായ ആമിയെ കുറിച്ചുള്ള ചർച്ചയ്ക്കായിരുന്നു. ആമിയിൽ മാധവിക്കുട്ടിയാകമെന്ന് സമ്മതിച്ചിരുന്ന മഞ്ജു ഇതോടെ മൗനത്തിലായി. ഇതിനിടെയായിരുന്നു കമലിന്റെ മലക്കം മറിച്ചിൽ. ഇത് മഞ്ജുവിനെ ഒപ്പം നിർത്താനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു. ഏതായാലും അത് വിജയിച്ചുവെന്ന് വേണം കരുതാൻ. മാധ്യമം ലിറ്ററി ഫെസ്റ്റിൽ ഭാഗ്യലക്ഷ്മിയോടു സംസാരിക്കുമ്പോഴായിരുന്നു മഞ്ജു വാര്യർ കമലിന് അനകൂലമായി മനസ്സു തുറന്നത്. മഞ്ജവാര്യർ കമലസുരയ്യയുടെ റോൾ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനോട് മഞ്ജു പ്രതികരിക്കാൻ പോ
കൊച്ചി: കമലിന്റെ മലക്കം മറിച്ചിൽ വെറുതെയായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് സംവിധായകൻ കമൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഡാലോച ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചനയൊന്നുമില്ലെന്നും ദിലീപിനെ ക്രൂശിക്കാനാണ് ശ്രമമെന്നും കമൽ പറഞ്ഞിരുന്നു. ഇതോടെ മിണ്ടാട്ടമില്ലാതെയായത് കമലിന്റെ പുതിയ സിനിമയായ ആമിയെ കുറിച്ചുള്ള ചർച്ചയ്ക്കായിരുന്നു. ആമിയിൽ മാധവിക്കുട്ടിയാകമെന്ന് സമ്മതിച്ചിരുന്ന മഞ്ജു ഇതോടെ മൗനത്തിലായി. ഇതിനിടെയായിരുന്നു കമലിന്റെ മലക്കം മറിച്ചിൽ. ഇത് മഞ്ജുവിനെ ഒപ്പം നിർത്താനുള്ള തന്ത്രമായി വിലയിരുത്തപ്പെട്ടു. ഏതായാലും അത് വിജയിച്ചുവെന്ന് വേണം കരുതാൻ.
മാധ്യമം ലിറ്ററി ഫെസ്റ്റിൽ ഭാഗ്യലക്ഷ്മിയോടു സംസാരിക്കുമ്പോഴായിരുന്നു മഞ്ജു വാര്യർ കമലിന് അനകൂലമായി മനസ്സു തുറന്നത്. മഞ്ജവാര്യർ കമലസുരയ്യയുടെ റോൾ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനോട് മഞ്ജു പ്രതികരിക്കാൻ പോലും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ദിലീപുമായി ബന്ധപ്പെട്ട സംശയങ്ങളിൽ അന്വേഷണം വേണമെന്ന് കമൽ പറഞ്ഞത്. തൊട്ടു പിറകേ പ്രതികരണം എത്തുന്നു. അതും നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവിന് എല്ല പിന്തുണയും നൽകുന്ന ഭാഗ്യലക്ഷ്മിയോട്. നടിയ്‌ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം പോലും മഞ്ജു പദ്ധതിയിട്ടിരുന്നു. ഇതിന് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നതും ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ സിനിമയ്ക്കുള്ളിലെ ഒറ്റപ്പെടലിനെ തുടർന്ന് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു
ഏതായാലും കമലിന് ആശ്വാസമായി ആമിയിൽ മനസ്സ് തുറക്കുകായണ് മഞ്ജു. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഇല്ലെന്നു മഞ്ജു വാര്യർ പറയുന്നു. 'ഒരിക്കലും പിന്മാറില്ല. അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല' എന്നായിരുന്നു ഇതു സംബന്ധിച്ച് മഞ്ജുവിന്റെ പ്രതികരണം. എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ സിനിമയിൽ അവതരിപ്പിക്കാൻ ലഭിച്ചതു സ്വപ്നതുല്യമായ നേട്ടമാണ് എന്നും മഞ്ജു പറഞ്ഞു. ഈ പ്രൊജക്ട് ആരംഭിച്ച സമയത്ത് ആമി എന്ന കഥാപാത്രം എന്നിലേയ്ക്കു വരുമെന്നു സ്വപ്നത്തിൽ പോലും കരുതിരുന്നില്ല. വിദ്യാബാലൻ ആമിയായി അഭിനയിക്കും എന്നു പറഞ്ഞപ്പോൾ നന്നാകും എന്നും തോന്നി. വിദ്യാ ബാലൻ പിന്മാറി എന്നറിഞ്ഞപ്പോൾ തന്നെ പരിഗണിക്കും എന്നും കരുതിയില്ല. പലരും ഇക്കാര്യം എന്നോട് അന്വേഷിച്ചു. പിന്നീട് കുറെ കഴിഞ്ഞാണ് കമൽ സാർ സിനിമയിലേയ്ക്കു വിളിച്ചത്.
ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുമ്പോൾ ആളുകൾക്കു ഒരുപാടു പ്രതീക്ഷയുണ്ടാകും. അതിനോടു നീതിപുലർത്താൻ സാധിക്കണമെന്നാണു പ്രാർത്ഥന. അതിനു വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങുന്നതേയുള്ളു. ലുക്ക്സ് ടെസ്റ്റ് കഴിഞ്ഞു. കമല സുരയ്യയുടെ പുസ്തകങ്ങൾ വായിച്ചു. സാഹചര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നു. അവരുടെ കുടുംബാഗംങ്ങളുമായി ഇടപഴകാൻ സാഹചര്യം ഉണ്ടാക്കി എന്നും മഞ്ജു പറഞ്ഞു. 'അതേസമയം ഒരുപാട് പേടിയുണ്ട്. ആളുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മാധവിക്കുട്ടി. അവരുടെ കഥ സിനിമയാകുമ്പോൾ അതിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ നോക്കിക്കാണുക. അപ്പോൾ ആ കഥാപാത്രത്തോട് പൂർണമായി നീതി പുലർത്താനാവണം. എന്റെ നൂറുശതമാനവും ഞാനതിനു ശ്രമിക്കും.'-മഞ്ജു പറയുന്നു.
സിനിമയ്ക്കെതിരെ സംഘപരിവാർ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ രണ്ടാമതൊരു ആലോചനയ്ക്ക് മഞ്ജു തയ്യാറെടുക്കുന്നുവെന്നാണ് സൂചനയുണ്ടായിരുന്നു. ഇതോടെ കമലിന്റെ മാധവിക്കുട്ടിയുടെ ജീവിത കഥ ചിത്രമായ ആമി വീണ്ടും പ്രതിസന്ധിയിലായെന്നും റിപ്പോർട്ട് എത്തി. നേരത്തെ പരിവാർ എതിർപ്പ് മനസ്സിലാക്കി ബോളിവുഡ് സൂപ്പർതാരം വിദ്യാബാലൻ പിന്മാറിയിരുന്നു. മാധവിക്കുട്ടിയിൽ നിന്ന് ആമിയിലേക്കുള്ള മാറ്റമാണ് വിവാദത്തിന് കാരണം. കൃഷ്ണ ഭക്തയായ മാധവിക്കുട്ടിയെ ചിലർ തെറ്റിധരിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നാണ് സംഘപരിവാർ പക്ഷം. എന്നാൽ ഇസ്ലാം മതത്തിലേക്കുള്ള മാറ്റത്തെ ഉയർത്തിക്കാട്ടാനും നേട്ടമുണ്ടാക്കാനും കമൽ ശ്രമിക്കുന്നതായി ആർഎസ്എസിന് അഭിപ്രായമുണ്ട്.
ആമിയുടെ തിരക്കഥയിൽ അവസാനം കമൽ ചില മാറ്റം വരുത്തിയിരുന്നു. തെറ്റായി കാര്യങ്ങൾ അവതരിപ്പിച്ച് പ്രത്യേക സമൂഹത്തിന്റെ കൈയടി നേടാനാണ് കമൽ ശ്രമിക്കുന്നതെന്നും അതിന് കൂട്ടുനിൽക്കരുതെന്നും മഞ്ജുവിനോട് പരിവാറുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുമെന്ന ഉറച്ച നിലപാടാണ് മഞ്ജു അന്നെത്തിയത്. ഇതിനടെ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് തിയേറ്റർ ഉടമകൾ പ്രധാനി കമലിനോട് ആവശ്യപ്പെട്ടുവെന്ന ഗോസിപ്പുമെത്തി. എന്തുവന്നാലും മഞ്ജു തന്നെയാണ് ആമിയെന്ന് അന്ന് കമലും പറഞ്ഞു. എന്നാൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി മലക്കം മറിച്ചിലുകൾ മലയാള സിനിമയിൽ ഉണ്ടായി. ഇതിൽ മഞ്ജു മാത്രമാണ് ഉറച്ച നിലപാട് എടുത്തത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. മഞ്ജുവിന്റെ ആരോപണങ്ങൾ ലക്ഷ്യമിടുന്നത് ദിലീപിനെയാണെന്ന വാദം സജീവമായി. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ദിലീപിന് എല്ലാ പിന്തുണയുമായി ആദ്യം എത്തിയത് കമൽ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാധ്യമ വിചാരണ നേരിടുന്നുവെന്ന് കമൽ പറഞ്ഞിരുന്നു.
കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാധ്യമങ്ങൾ സൂപ്പർ പൊലീസാകേണ്ടെന്നും കമൽ പറഞ്ഞു. പൾസർ സുനിയെ മാധ്യമങ്ങൾ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമൽ കുറ്റപ്പെടുത്തി. ഇതോടെ സിനിമാ മേഖലയിലെ സമാവാക്യങ്ങൾ മാറി മറിഞ്ഞു. ആരേയെങ്കിലും എതിർ പക്ഷത്ത് നിർത്തി മാധവിക്കുട്ടിയും കമലാ സുരയ്യയും ആകേണ്ടതുണ്ടോ എന്ന സംശയം മഞ്ജുവിന് ബലപ്പെട്ടു. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ കമൽ നിലപാട് തിരുത്തിയത്. പിറകേ മഞ്ജുവും മനസ്സ് തുറക്കുകായണ്. അങ്ങനെ ആമി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നുവെന്നും വിലയിരുത്തലെത്തുന്നു.