- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പാർലമെന്റിലേക്ക് ഒരങ്കത്തിന് വയ്യെന്ന് ഇന്നസെന്റ്; ലേഡി സൂപ്പർ സ്റ്റാറിനെ മധ്യകേരളത്തിൽ ഇറക്കി സ്ത്രീ മനസ്സുകളെ അനുകൂലമാക്കാൻ സിപിഎം; മഞ്ജു വാര്യരെ ഇടതുപക്ഷത്തെത്തിക്കാനുള്ള ചുമതല ഏറ്റെടുത്ത് മമ്മൂട്ടി
കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്നസെന്റ് മത്സരത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചന. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ മുഖമാകാൻ മറ്റൊരു താരത്തെ തേടുകയാണ് സിപിഎം. എറണാകുളത്തോ ചാലക്കുടിയിലോ ഈ സിനിമാ താരത്തെ മത്സരിപ്പിക്കാനാണ് നീക്കം. സൂപ്പർതാരം മമ്മൂട്ടിക്കാകും താരത്തെ കണ്ടെത്താനുള്ള ചുമതല സിപിഎം നേതൃത്വം നൽകിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മഞ്ജു ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മഞ്ജു സമ്മതം മൂളിയാൽ ആവശ്യപ്പെടുന്ന ഏത് സീറ്റിലും ലേഡി സൂപ്പർസ്റ്റാറിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ജുവിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ മഞ്ജു സമ്മതിച്ചില്ല. അതിന് ശേഷം കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ എക്‌സ്യിക്യൂട്ടീവിൽ മഞ്ജു എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ നൃത്തം ചെയ
കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്നസെന്റ് മത്സരത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചന. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ മുഖമാകാൻ മറ്റൊരു താരത്തെ തേടുകയാണ് സിപിഎം. എറണാകുളത്തോ ചാലക്കുടിയിലോ ഈ സിനിമാ താരത്തെ മത്സരിപ്പിക്കാനാണ് നീക്കം. സൂപ്പർതാരം മമ്മൂട്ടിക്കാകും താരത്തെ കണ്ടെത്താനുള്ള ചുമതല സിപിഎം നേതൃത്വം നൽകിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മഞ്ജു ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മഞ്ജു സമ്മതം മൂളിയാൽ ആവശ്യപ്പെടുന്ന ഏത് സീറ്റിലും ലേഡി സൂപ്പർസ്റ്റാറിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ജുവിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ മഞ്ജു സമ്മതിച്ചില്ല. അതിന് ശേഷം കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ എക്‌സ്യിക്യൂട്ടീവിൽ മഞ്ജു എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റും ഉണ്ടായത്. ഈ കേസിൽ ദിലീപിന് അനുകൂലമായി ചില ബിജെപി നേതാക്കൾ നിന്നുവെന്ന വിമർശനമെത്തി. കേസ് സിബിഐയ്ക്ക് വിട്ട് ദിലീപിനെ രക്ഷിക്കാനും നീക്കമുണ്ട്. ഇതോടെ ബിജെപി ക്യാമ്പുമായി മഞ്ജു അകന്നു. എന്നാൽ മഞ്ജുവിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ നീക്കം നടക്കുന്നത്.