- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വനിത മതിലിന് രാഷ്ട്രീയ നിറം വന്ന് ചേർന്നത് ഞാൻ അറിഞ്ഞില്ല'; എന്റെ രാഷ്ട്രീയം കല മാത്രമാണ്; വനിത മതിലിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ; സർക്കാർ ചടങ്ങുകളിൽ ഇനിയും സഹകരിക്കും; ജനുവരി ഒന്നിലെ പരിപാടിയിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നത് അറിവില്ലായ്മകൊണ്ടെന്നും നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവോത്ഥാന മതിലിന് പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ. തന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ തീരുമാനിച്ചത്. എന്നാൽ അതിൽ രാഷ്ട്രീയമുണ്ടെന്ന് വൈകിയാണ് മനസ്സിലാക്കിയതെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും മഞ്ജു വാര്യർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. 'സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല'- മഞ്ജു പറഞ്ഞു. കൊടികളുടെ നിറത്തിൽ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല. അത
തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവോത്ഥാന മതിലിന് പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ. തന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ തീരുമാനിച്ചത്. എന്നാൽ അതിൽ രാഷ്ട്രീയമുണ്ടെന്ന് വൈകിയാണ് മനസ്സിലാക്കിയതെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും മഞ്ജു വാര്യർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. 'സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.
വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല'- മഞ്ജു പറഞ്ഞു. കൊടികളുടെ നിറത്തിൽ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ല. അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്റെ കാര്യത്തിലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
''നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാൻ വനിതാ മതിലിനൊപ്പം'' എന്ന് പറയുന്ന വീഡിയോയിലായിരുന്നു- മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണയറിയിച്ചത്. വനിത മതിൽ പോലെ ഒരു പരിപാടി സർക്കാർ ചടങ്ങ് ആക്കുന്നതിന് എതിരെയും അതിനായ് അനാവശ്യ ചെലവ് വരുത്തിവയ്ക്കുന്നതിനുമെതിരെ നാളെ പ്രതിപക്ഷത്തിന്റെ സംസ്ഥന തല ധർണയും സംഘടിപ്പിക്കുന്നുണ്ട്.
മഞ്ചു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
സംസ്ഥാനസർക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാൻ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാൻ.
പ്രളയകാലത്ത് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന തരത്തിൽ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനില്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.