ഞ്ജുവാര്യർ-ദിലീപ് പ്രണയജോടികളുടെ വിവാഹവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള നടിയുടെ തിരിച്ചു വരവും അവരുടെ ചിത്രങ്ങളുമെല്ലാം ഏറെ വാർത്തകൾ സൃഷ്ടിച്ചു. ഇവരുടെ വേർപിരിയലും ചില്ലറയൊന്നുമല്ല ഗോസിപ്പുകൾ ഉണ്ടാക്കി വച്ചത്. വേർപിരിയലിനു ശേഷവും ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ പ്രണയവാർത്തയാണ് വിവാദമാകുന്നത്. പ്രമുഖ പരസ്യ സംവിധായകനുമായി മഞ്ജു വാര്യർ പ്രണയത്തിലാണെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്നറിയില്ലെങ്കിലും വിഷയം ഇന്റർനെറ്റ് ലോകത്ത് ചൂടുള്ള വാർത്തയായി മാറിക്കഴിഞ്ഞു.

ഏറെ കാലത്തിന് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീർന്ന പരസ്യത്തിന്റെ സംവിധായകൻ പാലക്കാട്ടുകാരനാണെന്നാണ് അറിയുന്നത്. ഈ പ്രണയ ബന്ധം സംവിധായകന്റെ ഭാര്യയും മക്കളും അറിഞ്ഞതോടെയാണ് വിഷയം പുറത്തായതെന്നാണ് പ്രചരിക്കുന്നത്.

മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയത് തന്നെ ഈ പരസ്യ സംവിധായകനാണത്രെ. മുംബൈ, ദുബായി, കേരളം എന്നിവിടങ്ങൾ കേന്ദ്രമാക്കി പരസ്യ രംഗത്ത് സജീവമായ ഈ സംവിധായകനാണത്രെ, മലയാളത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് പ്രമുഖ ആഭരണ ശാലയുടെ പരസ്യത്തിൽ അഭിനയിക്കാൻ മഞ്ജുവിന് അവസരം നൽകിയത്

സംവിധായകന്റെ ഭാര്യയും മക്കളും ഇവരുടെ പ്രണയ വിശേഷങ്ങൾ അറിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയാൻ ഇട വന്നതത്രെ
കൂടാതെ, സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും, അതോടെ വിഷയം സിനിമാ ലോകത്ത് ചൂടുള്ള ചർച്ചയായി മാറുകയായിരുന്നെന്നും പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നു.

ഇരുവരും തമ്മിലുള്ള എസ് എം എസ് സന്ദേശങ്ങളും ഇന്റർനെറ്റ് വഴിയുള്ള ആശയവിനിമയങ്ങളും പുറത്തായതോടെയാണ് വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടതെന്നും വാർത്തകളിൽ പറയുന്നു. ഇരുവരും ഉടൻ വിവാഹിതരാവാൻ പോവുന്നു എന്നു പോലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.