- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പേരിൽ നിരവധി ഫേസ്‌ബുക്ക് പേജുകൾ ഉണ്ടെന്ന് അറിഞ്ഞു; എനിക്ക് ആകെ വെരിഫൈഡ് ആയ ഈ പേജ് മാത്രമേ ഉള്ളൂ; തന്റെ അല്ലാത്ത പേജിൽ വരുന്ന കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് മഞ്ജു വാര്യർ
കൊച്ചി: തന്റെ പേരിൽ നിരവധി ഫേക്ക പേജുകൾ ഉണ്ടെന്നും അതിൽ വരുന്ന പോസ്റ്റുകൾ തന്റെതല്ലെന്ന് മഞ്ജു വാര്യർ. തനിക്ക് ഒരു വെരിഫൈഡ് പേജ് മാത്രമേ ഉള്ളൂ എന്നും എന്റ് പേരിലുള്ള മറ്റ് പേജുകൾ എന്തിനാണ് ഉണ്ടാക്കുന്നത് എന്നറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. ഫേസ്‌ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന
കൊച്ചി: തന്റെ പേരിൽ നിരവധി ഫേക്ക പേജുകൾ ഉണ്ടെന്നും അതിൽ വരുന്ന പോസ്റ്റുകൾ തന്റെതല്ലെന്ന് മഞ്ജു വാര്യർ. തനിക്ക് ഒരു വെരിഫൈഡ് പേജ് മാത്രമേ ഉള്ളൂ എന്നും എന്റ് പേരിലുള്ള മറ്റ് പേജുകൾ എന്തിനാണ് ഉണ്ടാക്കുന്നത് എന്നറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയായിരുന്നു താരത്തിന്റെ പ്രതികരണം.
മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്.
ഫേസ്‌ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു.
സ്‌നേഹപൂർവം...
നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യർ.