- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത് ബഹുമാനവും സുരക്ഷിതത്വവും മാത്രം; സ്ത്രീ വിരുദ്ധ സമീപനമോ അനുഭവമോ പുരുഷന്മാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജുവാര്യർ
തിരുവനന്തപുരം: സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യർ. സിനിമയിൽ തനിക്ക് പുരുഷന്മാരിൽ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും നടി മഞ്ജു പറഞ്ഞു. എന്നാൽ ചിലർക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. എനിക്കു വേണ്ടി വളരെ കഴിവുള്ള സംവിധായകർ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോൾ ഞാൻ ആസ്വദിച്ച് അഭിനയിക്കുന്നു. കൂടുതൽ ഉത്തരവാദിത്വം തോന്നുന്നുണ്ട്. ഞാൻ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എൻട്രി കിട്ടുന്നത്. ഓഖി ദുരിതബാധിതരെ സന്ദർശിക്കാൻ പോയത് പ്രശസ്തിക്ക് വേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മി
തിരുവനന്തപുരം: സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യർ. സിനിമയിൽ തനിക്ക് പുരുഷന്മാരിൽ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും നടി മഞ്ജു പറഞ്ഞു. എന്നാൽ ചിലർക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിൽ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. എനിക്കു വേണ്ടി വളരെ കഴിവുള്ള സംവിധായകർ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോൾ ഞാൻ ആസ്വദിച്ച് അഭിനയിക്കുന്നു. കൂടുതൽ ഉത്തരവാദിത്വം തോന്നുന്നുണ്ട്. ഞാൻ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എൻട്രി കിട്ടുന്നത്.
ഓഖി ദുരിതബാധിതരെ സന്ദർശിക്കാൻ പോയത് പ്രശസ്തിക്ക് വേണ്ടിയല്ല, മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാർ അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന പാഠങ്ങൾ ഒരിക്കലും മറക്കില്ല. നാലുവയസു മുതൽ ഞാൻ നൃത്തം പഠിച്ചു. പഠിക്കുന്ന കാലത്തു തന്നെ ആഴ്ചയിൽ രണ്ടു സിനിമ വീതം കാണുമായിരുന്നു. ഒരു തീരുമാനമെടുത്ത് പെട്ടെന്ന് കുറച്ചു നാൾ സിനിമയിൽ നിന്നും മാറി നിന്നപ്പോഴും സിനിമകൾ ആസ്വദിക്കുന്നതായിരുന്നു എന്റെ പ്രധാന വിനോദം- മഞ്ജു പറഞ്ഞു.
പ്രസംഗത്തിനു ശേഷം ചോദ്യത്തോര വേളയിൽ ഒരു പെൺകുട്ടിയുടെ ചോദ്യം ഇങ്ങനെ- ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടി പാർവതി സോഷ്യൽ മീഡിയകളിലൂടെ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു. എന്നാൽ അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി! എന്ന് പറഞ്ഞ് മഞ്ജു വാര്യർ അതിൽ നിന്നും ഒഴിഞ്ഞു മാറി.