തിരുവനന്തപുരം: മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാതയുടെ നൂറാം ദിവസം ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് നടി മഞ്ജു വാര്യർ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പമാണ് മഞ്ജു ശ്രീചിത്രയിലെത്തിയത്.

ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്ന് അന്തേവാസികൾക്കായി വാങ്ങിയ ഉപഹാരങ്ങളും മഞ്ജു വാര്യർ കൈമാറും. സംവിധായകൻ ഫാന്റം പ്രവീൺ്, മാർട്ടിൻ പ്രക്കാട്ട്, നടൻ ജോജു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്