ലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും ബോളിവുഡിന്റെ ബാദ്ഷായും മസ്‌കറ്റിൽ. കല്യാൺ ജൂവലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് ഖാനും മഞ്ജു വാര്യറും മസ്‌കറ്റിൽ എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ബച്ചന് യാത്ര ചെയ്യാനാവില്ല. ബച്ചന് പകരമായാണ് കിങ് ഖാൻ വരുന്നത്.

ഷാരൂഖിനെ കണ്ടപ്പോൾ അടുത്ത ബന്ധമുള്ള ആരെയോ പോലെ തോന്നി എന്നാണ് മഞ്ജു വാര്യർ പ്രതികരിച്ചത്. പൊതു പരിപാടികളിൽ വളരെ ലാളിത്തത്തോടെ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാൻ ഇത്തവണയും അതു തെറ്റിച്ചില്ല. മഞ്ജു വാര്യർക്കായി പാട്ടുപാടാനും ഷാരൂഖ് തയ്യാറായി.

മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാർജുന, ശിവരാജ് കുമാർ, പ്രഭാ ഗണേശൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിട്ടുണ്ട്. ഉ്ദഘാടന ചടങ്ങുകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്നു വരെ ബിഗ് സ്‌ക്രീനിലും ടിവി സ്‌ക്രീനിലും മാത്രം കണ്ടിരുന്ന ആ 'ബാദ്ഷ'യെ നേരിട്ടു കണ്ടു എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഞാൻ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്നാണ് തോന്നിയതെന്നും മഞ്ജു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.