- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്കാറ്റായി ആഞ്ഞടിച്ച് മഞ്ജു വാര്യർ എത്തുന്നു; മഴവിൽ മനോരമയിലെ ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്ന പരിപാടിയിൽ അതിഥിയായി മഞ്ജു: തമാശകളും പൊട്ടിച്ചിരിയും ഒപ്പം ഉദാഹരണം സുജാതയുടെ വിശേഷവും പങ്കു വെച്ച് മലയാളികളുടെ പ്രിയതാരം
കൊടുങ്കാറ്റായി ആഞ്ഞടിച്ച് മഞ്ജു വാര്യർ എത്തുന്നു. മഴവിൽ മനോരമയിലെ കോമഡി ഷോയായ 'ചായ കോപ്പയിലെ കൊടുങ്കാറ്റി'ലാണ് മഞ്ജു കാറ്റായി ആഞ്ഞടിച്ചെത്തുന്നത്. മഴവിൽ മനോരമയിലെ പുതിയ കോമഡി പരിപാടിയാണ് ചായ കോപ്പയിലെ കൊടുങ്കാറ്റ്. ഇതിൽ മുഖ്യ അതിഥിയായാണ് മഞ്ജു എത്തുന്നത്. പ്രശസ്ത മിമിക്രി താരവും നടനുമായ കോട്ടയം നസീർ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ചിരിച്ചും ചിരിപ്പിച്ചും മഞ്ജു എത്തുന്നത്. മഴവിൽ മനോരമ ചാനലിൽ അവതരിപ്പിക്കുന്ന ചായകോപ്പയിലെ കൊടുങ്കാറ്റ് എന്ന പരിപാടി സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഡ്യൂപ്പുകൾ അവതരിപ്പിക്കുന്ന തമാശയും കറന്റ് അഫയേഴ്‌സും ഒക്കെയാണ് ചർച്ചയാക്കുന്നത്. ചാനൽ അധികൃതർ ഇതിനകം മഞ്ജു വാര്യർ ചീഫ് ഗസ്റ്റായി എത്തുന്ന പ്രമോ പുറത്ത് വിട്ടിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവിന്റെ ഉടൻ തന്നെ റിലീസ് ആകുന്ന ചിത്രം ഉദാഹരണം സുജാതയെ കുറിച്ചും പരിപാടിയിൽ സംസാരിക്കുന്നുണ്ട്. ഒത്തിരി തമാശകൾ നിറഞ്ഞ എപ്പിസോഡ് സെപ്റ്റംബർ 24ന് രാത്രി 9.30ന് ആയിരിക്കും സംപ്രേഷണം ചെയ്യുക.
കൊടുങ്കാറ്റായി ആഞ്ഞടിച്ച് മഞ്ജു വാര്യർ എത്തുന്നു. മഴവിൽ മനോരമയിലെ കോമഡി ഷോയായ 'ചായ കോപ്പയിലെ കൊടുങ്കാറ്റി'ലാണ് മഞ്ജു കാറ്റായി ആഞ്ഞടിച്ചെത്തുന്നത്. മഴവിൽ മനോരമയിലെ പുതിയ കോമഡി പരിപാടിയാണ് ചായ കോപ്പയിലെ കൊടുങ്കാറ്റ്. ഇതിൽ മുഖ്യ അതിഥിയായാണ് മഞ്ജു എത്തുന്നത്. പ്രശസ്ത മിമിക്രി താരവും നടനുമായ കോട്ടയം നസീർ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ചിരിച്ചും ചിരിപ്പിച്ചും മഞ്ജു എത്തുന്നത്.
മഴവിൽ മനോരമ ചാനലിൽ അവതരിപ്പിക്കുന്ന ചായകോപ്പയിലെ കൊടുങ്കാറ്റ് എന്ന പരിപാടി സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഡ്യൂപ്പുകൾ അവതരിപ്പിക്കുന്ന തമാശയും കറന്റ് അഫയേഴ്‌സും ഒക്കെയാണ് ചർച്ചയാക്കുന്നത്. ചാനൽ അധികൃതർ ഇതിനകം മഞ്ജു വാര്യർ ചീഫ് ഗസ്റ്റായി എത്തുന്ന പ്രമോ പുറത്ത് വിട്ടിട്ടുണ്ട്.
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവിന്റെ ഉടൻ തന്നെ റിലീസ് ആകുന്ന ചിത്രം ഉദാഹരണം സുജാതയെ കുറിച്ചും പരിപാടിയിൽ സംസാരിക്കുന്നുണ്ട്. ഒത്തിരി തമാശകൾ നിറഞ്ഞ എപ്പിസോഡ് സെപ്റ്റംബർ 24ന് രാത്രി 9.30ന് ആയിരിക്കും സംപ്രേഷണം ചെയ്യുക.