- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെതിരെ ഗൂഢാലോചനക്കേസ് കൊടുമ്പിരി കൊള്ളുമ്പോൾ ഗൾഫിൽ ജുവലറി ഉദ്ഘാടനം ചെയ്ത് മഞ്ജുവാര്യർ; കേസിൽ ഗൂഢാലോചന ആദ്യം ഉന്നയിച്ച ലേഡി സൂപ്പർസ്റ്റാർ അജ്മാനിൽ ഉദ്ഘാടനത്തിൽ പങ്കെടുത്തത് തമിഴ് നടൻ പ്രഭുവിനൊപ്പം; കൈവീശി നടിയെ ആവേശത്തോടെ വരവേറ്റ് പ്രവാസി ആരാധകർ
നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുമ്പോൾ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യറാണ്. മഞ്ജു ഊതിവിട്ട ഈ തീപ്പൊരി കത്തി പടർന്നപ്പോൾ ചാമ്പലായതാകട്ടെ മുൻ ഭർത്താവും നടനുമായ ദിലീപും. ദിലീപിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിൽ അടച്ചപ്പോൾ ഈ കോലിളക്കങ്ങൾ ഒന്നും കാണാനും കേൾക്കാനും മുൻ ഭാര്യയായ മഞ്ജു വാര്യർക്ക് സമയമില്ല. ദിലീപ് കുറ്റം ചെയ്‌തെന്നും ഇല്ലെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുമ്പോൾ സിനിമാ ഷൂട്ടിങും ഉദ്ഘാടനങ്ങളുമായി ഒരുസ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് പറക്കുന്ന നടി ഇപ്പോൾ ഉദ്ഘാടന ചടങ്ങുമായി ഗൾഫിലാണ് കേരളത്തിൽ ദിലീപ് വിവാദം കൊഴുക്കുമ്പോൾ കല്ല്യാൺ ജൂവല്ലേഴ്‌സ് മിഡിൽ ഈസ്റ്റ് ഷോറൂമിന്റെ ഉദ്ഘാടനവുമായി നടി മഞ്ജു വാര്യർ അജ്മാനിൽ ചുറ്റിയടിക്കുകയാണ് ഇപ്പോൾ. തമിഴ് നടൻ പ്രഭുവും മഞ്ജുവിനൊപ്പം ഉണ്ട്. കല്ല്യാൺ ജൂവലേഴ്‌സ്‌ഷോറൂമിന്റെ ഉദ്്ഘാടന ചടങ്ങിൽ വളരെ സന്തോഷവതിയായാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കാണാൻ ആരാധകരുടെ വൻ തിരക്ക് തന്നെ ഇവിടെ ഉണ്ടായിരുന്നു. ആരാധകർ കൈകൾ വീശി വളരെ സന്തോഷത്തോടെയാണ് നടിയെ എതി
നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുമ്പോൾ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യറാണ്. മഞ്ജു ഊതിവിട്ട ഈ തീപ്പൊരി കത്തി പടർന്നപ്പോൾ ചാമ്പലായതാകട്ടെ മുൻ ഭർത്താവും നടനുമായ ദിലീപും.
ദിലീപിനെ അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിൽ അടച്ചപ്പോൾ ഈ കോലിളക്കങ്ങൾ ഒന്നും കാണാനും കേൾക്കാനും മുൻ ഭാര്യയായ മഞ്ജു വാര്യർക്ക് സമയമില്ല. ദിലീപ് കുറ്റം ചെയ്‌തെന്നും ഇല്ലെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുമ്പോൾ സിനിമാ ഷൂട്ടിങും ഉദ്ഘാടനങ്ങളുമായി ഒരുസ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് പറക്കുന്ന നടി ഇപ്പോൾ ഉദ്ഘാടന ചടങ്ങുമായി ഗൾഫിലാണ് കേരളത്തിൽ ദിലീപ് വിവാദം കൊഴുക്കുമ്പോൾ കല്ല്യാൺ ജൂവല്ലേഴ്‌സ് മിഡിൽ ഈസ്റ്റ് ഷോറൂമിന്റെ ഉദ്ഘാടനവുമായി നടി മഞ്ജു വാര്യർ അജ്മാനിൽ ചുറ്റിയടിക്കുകയാണ് ഇപ്പോൾ.
തമിഴ് നടൻ പ്രഭുവും മഞ്ജുവിനൊപ്പം ഉണ്ട്. കല്ല്യാൺ ജൂവലേഴ്‌സ്‌ഷോറൂമിന്റെ ഉദ്്ഘാടന ചടങ്ങിൽ വളരെ സന്തോഷവതിയായാണ് മഞ്ജു എത്തിയത്. മഞ്ജുവിനെ കാണാൻ ആരാധകരുടെ വൻ തിരക്ക് തന്നെ ഇവിടെ ഉണ്ടായിരുന്നു. ആരാധകർ കൈകൾ വീശി വളരെ സന്തോഷത്തോടെയാണ് നടിയെ എതിരേറ്റത്. നാട്ടിൽ നടക്കുന്ന ഈ കോലാഹലങ്ങൾ ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് ആ മുഖത്ത് നിന്നുതന്നെ വ്യക്തമാണ്. വലിയ ആത്മ വിശ്വാസവും ആ മുഖത്ത് പ്രകടമാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാവുമ്പോൾ മഞ്ജു വാര്യർ എന്ന മലയാളത്തിന്റെ പ്രിയ നടി രൂപം നൽകിയ വിമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടന തന്നെയാണ് ആ കുറ്റവാളിയെ പിടികൂടുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്. നടിയോട് ഈ ക്രൂരത ചെയ്തത് ആരായാലും ആവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്ന മഞ്ജുവിന്റെ തീക്ഷണമായ ആഗ്രഹം തന്നെയായിരുന്നു ഈ സംഘടനയിലൂടെ പുറത്ത് വന്നത്. ആക്രമണത്തിന് ഇരയായ ഈ നടിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്തന്നെയായിരുന്നു സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് രൂപം നൽകിയത് തന്നെ. എല്ലാത്തിനുംപിന്നിൽ മഞ്ജു തന്നെയായിരുന്നു.
മഞ്ജു എന്ന നടിക്കുള്ള അംഗീകാരം തന്നെയായിരുന്നു ഇങ്ങനെ ഒരുസംഘടന നടിക്ക് നീതി വേണമെന്ന് പറഞ്ഞ് എത്തിയപ്പോൾ എല്ലാവരും ഒപ്പം നിന്നത്. നടിക്ക് നീതികിട്ടുന്നതിനായി മുഖ്യ മന്ത്രിയെ കണ്ടതും മഞ്ജുവിന്റെ മിടുക്ക് തന്നെയായിരുന്നു. നടി ആക്രമണത്തിന് ഇരയായി എന്നറിഞ്ഞപ്പോൾ ആദ്യം ഓടി എത്തിയത് മഞ്ജുവായിരുന്നു. തന്റെ കൂട്ടുകാരിക്ക് ഉണ്ടായ ഈ ദുര്യോഗത്തിന് കാരണക്കാരനായ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അന്നേ നിശ്ചയിച്ചിരുന്നു മഞ്ജു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോളാണ് ദിലീപിനെ വിവാഹം കഴിച്ചത്. വിവാഹശേഷം നടി അഭിനയിക്കില്ല എന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് വൻ നിരാശ തന്നെയായിരുന്നു. എന്നാൽ വർഷങ്ങൾ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്‌തെങ്കിലും ഒടുവിൽ പ്രണയിച്ച് സ്വന്തമാക്കിയവനുമായി വിവാഹ മോചത്തിൽ കലാശിക്കുക ആയിരുന്നു. പിന്നീട് പിഴയ്ക്കാത്ത ചുടുകളുമായി സിനിമയിൽ കാലുറപ്പിക്കുക ആയിരുന്നു.