- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനിലെ മുപ്പതുകാരിയായ പ്രഭ ഇതാണ്; സെറ്റും മുണ്ടും ഉടുത്ത് ആറാം തമ്പുരാനിലെ ഉണ്ണിമായയെ പോലെ നാടൻ ലുക്കിലുള്ള മഞ്ജു വാര്യറുടെ ചിത്രങ്ങൾ വൈറലാകുന്നു
മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. മുപ്പതുകാരന്റേത് മുതൽ 60 കാരന്റേതു വരെയുള്ള ലുക്കിലാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 30 വയസ്സുകാരനായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് വരിക്കാശേരി മനയിൽ നടക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മുപ്പത് കാരിയായ പ്രഭയുടെ വേഷമാണ് മഞ്ജു ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫർ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു. നിക്കിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാർത്തയായിരുന്നു.
മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. മുപ്പതുകാരന്റേത് മുതൽ 60 കാരന്റേതു വരെയുള്ള ലുക്കിലാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 30 വയസ്സുകാരനായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് വരിക്കാശേരി മനയിൽ നടക്കുകയാണ്.
ഇപ്പോൾ ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മുപ്പത് കാരിയായ പ്രഭയുടെ വേഷമാണ് മഞ്ജു ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫർ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു. നിക്കിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാർത്തയായിരുന്നു.