ലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ എങ്കിൽ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായാണ് നയൻതാര അറിയപ്പെടുന്നത്. മലയാള സിനിമയിൽ നിന്നും തമിഴകത്തേക്ക് ചേക്കേറിയ നയൻസിനെ തമിഴ് സിനിമാ ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മഞ്ജു വാര്യരാകട്ടെ എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നായികയായി തുടരുകയും ചെയ്യുന്നു.

എന്നാൽ മഞ്ജു വാര്യരോടെ നയൻസിന് തെല്ല് അസൂയ ഉണ്ട് എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നത്. മഞ്ജുവിന് തമിഴ് സിനിമയിൽ നായികയാകാൻ ലഭിച്ച അവസരം നയൻതാര തട്ടി എടുത്തു അത്രേ. മഞ്ജുവാര്യരെ വെട്ടി നയൻതാര ഇൻ ആയി എ്‌നുള്ള വാർത്ത ആരാധകരെ നിരാശയിലും ആക്കിയിരുന്നു. എന്നാൽ ഈ വാർത്തയുടെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ അറിവഴകൻ.

മഞ്ജു വാര്യർക്ക് പകരക്കാരിയായിട്ടല്ല നയൻതാരയെ കൊണ്ടു വന്നതെന്നാണ് അറിവഴകൻ വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച് മറ്റൊരു സിനിമയിലേക്കാണ് നയൻതാരയെ കാസ്റ്റ് ചെയ്യുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയൻതാരയുടേത് സൈക്കോളജിക്കൽ ത്രില്ലറുമാണെന്ന് അറിവഴകൻ ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിയത്

മഞ്ജു വാര്യരുടെ മിക്ക സിനിമകളും കണ്ടതിന് ശേഷമാണ് മഞ്ജുവിനെ നായികയാക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ശക്തമായ കഥാപാത്രവും അഭിനയ സാധ്യതയുമുള്ള കഥാപാത്രമായതിനാലാണ് മഞ്ജുവിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. മഞ്ജു വാര്യരുടെ ഡേറ്റ് ലഭിച്ചതിന് ശേഷം ചിത്രത്തിലെ കൂടുതൽ താരങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നും അറിവഴകൻ ട്വീറ്റ് ചെയ്തു.