- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയി; പതിനാറുകാരി താമസിച്ചിരുന്ന ബന്ധുക്കൾക്കൊപ്പം; അയൽപക്കത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾ ചേട്ടന്മാരെന്ന ഭാവേന കുട്ടിയുമായി അടുത്തു; പ്രലോഭിപ്പിച്ച് പലയിടത്തും കൊണ്ടു പോയി ബലാത്സംഗം; മഞ്ഞുമ്മലിലേത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; എട്ടാം ക്ലാസുകാരി മനസ്സ് തുറന്നത് സ്കൂളിൽ നടന്ന കൗൺസിലിംഗിൽ; റാംപൂർ സ്വദേശികളെ അതിവേഗം പൊക്കി പൊലീസ്; രക്ഷപ്പെട്ട മൂന്ന് പേരെ തേടി അന്വേഷണം യുപിയിലേക്ക്
കൊച്ചി : എറണാകുളം മഞ്ഞുമ്മലിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പൊലീസ് അന്വേഷണം യുപിയിലേക്ക്. യുപി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾ ഉണ്ട്. ഇതിൽ പലരും യുപിയിലേക്ക് കടന്നിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണം അങ്ങോട്ട് വ്യാപിപ്പിക്കുന്നത്.
അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയാണ്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽവച്ച് പലതവണകളായി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സ്‌കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെയാണ് പീഡനത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയതും പൊലീസിൽ പരാതി നൽകിയതും. കേസിൽ ഇനി മൂന്നു പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും അതിഥിത്തൊഴിലാളികളാണ്. വീട്ടിൽ നിന്ന് കുട്ടി പുറത്തിറങ്ങാൻ മടിച്ചിരുന്നു. ഇതാണ് കൗൺസിലിംഗിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു.
എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഏലൂർ സിഐ. മനോജ്, എസ്ഐ. സുദർശൻ ബാബു, എഎസ്‌ഐ.മാരായ സലിം, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികൾ. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡനത്തിന് ശേഷം നാടുവിട്ട മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടാനാണ് പൊലീസ് നീക്കം ഊർജിതമാക്കിയത്. ഇതിനായി യു.പി പൊലീസിന്റെ സഹായം കേരള പൊലീസ് തേടി. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച് പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചു പോയിരുന്നു. ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. മറ്റ് പ്രതികൾ ലോക്ക്ഡൗൺ കാലത്തുള്ള ട്രയിനിൽ ഉത്തർപ്രദേശിലേക്ക് കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുമായി പരചയത്തിലായ ശേഷം യുവാക്കൾ കുട്ടിയെ പ്രലോഭിപ്പിച്ച് പല ഇടങ്ങളിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ