തിരുവനന്തപുരം: രാജ്യത്ത് ഇന്നു തുടങ്ങിയ കൊറോണ വാക്സിൻ വിതരണത്തിന് ആശംസ അർപ്പിച്ച് മഞ്ജു വാര്യർ. 'രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമായിരിക്കുകയാണ്'.  'കോവിഡ് എന്ന മഹാമാരിക്കെതിരെ മനുഷ്യരാശിയുടെ ചെറുത്ത് നിൽപ്പാണിത്'. . 'ഈ യുദ്ധം നമ്മൾ ജയിക്കും'. 'കോവിഡ് വാക്‌സിൻ വിതരണത്തിന് ഒരേ മനസോടെ നമുക്ക് അണിചേരാം' ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത 21 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ മഞ്ജു വാര്യർ പറയുന്നു.

Facebook Post: https://www.facebook.com/theManjuWarrier/posts/1515006322040357

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിനാണ് രാജ്യത്ത് തുടക്കമായത്. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആളുകൾക്ക് വാക്സിൻ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാണ് രാജ്യവ്യാപകമായി വാക്‌സിനേഷൻ നടപടികൾ ഉദ്ഘാടനം ചെയ്തത്. വാക്‌സിനേഷൻ ഘട്ടത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.

വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിൻ വിതരണത്തിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ജനുവരി 30നുള്ളിൽ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കും. വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങൾ മാസ്‌ക് ധരിക്കണം.

രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വാക്‌സിൻ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിൻ സ്വീകരിക്കുന്നവർ ഒരു മാസത്തിനുള്ളിൽ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം.