- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മങ്ക ഡിൻഗ്രി ഡെപ്യൂട്ടി സ്റ്റേറ്റ് മെജോറിറ്റി ലീഡർ
വാഷിങ്ടൻ: വാഷിങ്ടൻ 45 ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ മങ്ക ഡിൻഗ്രിയെ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് ഡെപ്യൂട്ടി മെജോറിട്ടി ലീഡറായു, ന്യുബിഹേവിയർ ഹെൽത്ത് സബ് കമ്മിറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ സെനറ്റർ ആൻഡി ഹില്ലിന്റെ നിര്യാണത്തെ തുടർന്നാണു നിയമനം. 2017 നവംബറിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി 55 ശതമാനം വോട്ടുകൾ നേടിയാണ് ഇവർ ആദ്യമായി വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റിൽ അംഗമാകുന്നത്. നവംബർ 29 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുമ്പോൾ സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്ക് വനിത എന്ന ബഹുമതിയും ഇതോടൊപ്പം മങ്കക്ക് ലഭിച്ചു. ബോപ്പാൽ യൂണിയൻ കാർബൈഡിൽ ഉദ്യോഗസ്ഥനായപിതാവിന്റേയും, സ്‌കൂൾ അദ്ധ്യാപികയായ മാതാവിന്റേയും മകളായി ബോപ്പാലിലെ സിക്ക് കുടുംബത്തിലായിരുന്നു ഇവരുട ജനനം. പിതാവിന്റെ മരണത്തിന് ശേഷം 13-ാം വയസ്സിൽ മാതാവിനോടൊപ്പം കലിഫോർണിയായിൽ എത്തിയ മങ്ക ബെർക്കിലി യൂണിവേഴ്സിറ്റിയിൽ നിന
വാഷിങ്ടൻ: വാഷിങ്ടൻ 45 ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ മങ്ക ഡിൻഗ്രിയെ വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് ഡെപ്യൂട്ടി മെജോറിട്ടി ലീഡറായു, ന്യുബിഹേവിയർ ഹെൽത്ത് സബ് കമ്മിറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ സെനറ്റർ ആൻഡി ഹില്ലിന്റെ നിര്യാണത്തെ തുടർന്നാണു നിയമനം.
2017 നവംബറിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി 55 ശതമാനം വോട്ടുകൾ നേടിയാണ് ഇവർ ആദ്യമായി വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റിൽ അംഗമാകുന്നത്.
നവംബർ 29 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുമ്പോൾ സംസ്ഥാന നിയമ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്ക് വനിത എന്ന ബഹുമതിയും ഇതോടൊപ്പം മങ്കക്ക് ലഭിച്ചു.
ബോപ്പാൽ യൂണിയൻ കാർബൈഡിൽ ഉദ്യോഗസ്ഥനായപിതാവിന്റേയും, സ്‌കൂൾ അദ്ധ്യാപികയായ മാതാവിന്റേയും മകളായി ബോപ്പാലിലെ സിക്ക് കുടുംബത്തിലായിരുന്നു ഇവരുട ജനനം. പിതാവിന്റെ മരണത്തിന് ശേഷം 13-ാം വയസ്സിൽ മാതാവിനോടൊപ്പം കലിഫോർണിയായിൽ എത്തിയ മങ്ക ബെർക്കിലി യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടി. 1996 ൽ ഛായ എന്ന സംഘടനയ്ക്ക് രൂപം നൽകി. പീഡനം അനുഭവിക്കുന്ന സൗത്ത് ഏഷ്യൻ സ്ത്രീകൾക്ക് സഹായം നൽകുക എന്നതായിരുന്നു ലക്ഷ്യം.
1999 ൽ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി സജീവ ഡമോക്രീറ്റിക് രാഷ്ട്രീയത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.