അടിമാലി: മാങ്കുളം വിരിഞ്ഞപാറയിൽ പുലിയിറങ്ങി. നാട്ടുകാർ ഭീതിയിൽ. ഇന്നലെ രാത്രി ആനത്താരക്കൽ ഷിബുവിന്റെ വളർത്തുനായയെ പുലി കടിച്ചെടുത്ത് സ്ഥലം വിട്ടു. അയൽവാസി കച്ചറയിൽ ബേബിയുടെ വീട്ടിലെ ആടിന്റെ കഴുത്തിൽ കടിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. വീട്ടുകാർ ഒച്ച വച്ചതോടെ പുലി കാട്ടിലേയ്ക്ക് കയറി.

പ്രദേശത്ത് മുമ്പും പുലി സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.വിരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി തെളിവെടുത്തു. മാങ്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോമി എ വിയുടെ നേതൃത്വത്തിൽ നാലംഗവനംവകുപ്പ് സംഘവും നാട്ടുകാരും പുലർച്ചെ മുതൽതിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വനമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശമാണ് വിവിരിഞ്ഞപാറ. തിരച്ചിൽ കൊണ്ട് ഗുണമില്ലങ്കിൽ കൂടുസ്ഥാപിച്ച് പുലിയെ പിടുകൂടുന്നതിനാണ് വനംവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

നേരത്തെ മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നെങ്കിലും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനോ ഭീതി അറ്റുന്നതിനോ നടപടികളുണ്ടായില്ലെന്ന് ആരോപണം ശക്തമാണ്.