- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ ഉദാസീനത മൂലം അർക്കും ഒരു ബുദ്ധിമുട്ടും വരരുത് എന്നായിരുന്നു മരുന്നുമായി വന്ന ഉദ്യോഗസ്ഥരിൽ ഒരാളുടെ മറുപിടി; ഇതുതാൻടാ.. പൊലീസ് പറയാതെ വയ്യ നന്ദി! മാങ്കുളം സുരേഷിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
കോതമംഗലം: പുലർച്ചെ 2 മണിക്ക് മൊബൈൽ ബെല്ലടിച്ചു. എടുത്തപ്പോൾ മറുതലയ്ക്കൽ പൊലീസ്. മരുന്നുമായി ഞങ്ങൾ വരുന്നു... വീടിന് പുറത്തേയ്ക്കിറങ്ങി നിൽക്കു എന്നായിരുന്നു സന്ദേശം. മുഖത്തുനിന്നും ഉറക്കച്ചടവ് വിട്ടൊഴിയും മുമ്പെ പൊലീസ് വാഹനം വീട്ടുപടിക്കൽ.
സാറേ....നാളെ ഞാൻ അവിടെ വന്നു മേടിക്കാമെന്നാണ് കരുതിയത്....ഇത്ര വേഗം വരുമെന്നറിഞ്ഞില്ല,എന്നുപറഞ്ഞപ്പോൾ നിങ്ങൾക്ക് അത്യാവശ്യമാണോ..നിങ്ങളുടെ അവസ്ഥ എന്താണോ എന്നറിയില്ലല്ലോ,മരുന്നല്ലേ അതുകൊണ്ടാണ് ഞങ്ങൾ ഈ സമയത്തായാലും കൊണ്ടുവന്നത്..ഞങ്ങളുടെ ഉദാസീനത മൂലം അർക്കും ഒരു ബുദ്ധിമുട്ടും വരരുത് എന്നായിരുന്നു മരുന്നുമായി വന്ന ഉദ്യോഗസ്ഥരിൽ ഒരാളുടെ മറുപിടി.ഇതുതാൻടാ..പൊലീസ് പറയാതെ വയ്യ നന്ദി.
മാങ്കുളം സുരേഷ് എന്ന തന്റെ ഫ് ബി ഐഡിയിലൂടെ തൃക്കാരിയൂർ ആയക്കാട് മാങ്കുളം ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് തനിക്ക് കോതമംഗലം പൊലീസിന്റെ ഭാഗത്തുനിന്നും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയിസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ..
ഇത് താനടാ പൊലീസ്, പറയാതെ വയ്യ, നന്ദി. കോതമംഗലം പൊലീസ് സ്റ്റേഷൻ.അമ്മയെ കാണിക്കുന്ന ഡോക്ടർ റിനയ് മെഡിസിറ്റിയിലെ ആണ്. ഡോക്ടറെ കാണാൻ ലോക് ഡൗൺ ആയതിനാൽ എറണാകുളം വരെ പോകാൻ സാധിക്കില്ല. ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ ഓൺലൈൻ ആയി കൺസൾട്ടിംങ് ആകാമെന്നു പറഞ്ഞു.
അതുകഴിഞ്ഞു ഡോക്ടർ മരുന്ന് നിർദ്ദേശിച്ചു.മരുന്ന് ഇനി എങ്ങനെ വാങ്ങും?.അപ്പോൾ ആശുപത്രിക്കാർ പറഞ്ഞു, നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കാം അവിടെ നിന്നു കളക്റ്റ് ചെയ്താൽ മതിയെന്ന്.ഞാൻ ആകാമെന്നു പറഞ്ഞു, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വരുകയുള്ളു എന്ന് വിചാരിച്ചു.പക്ഷെ അന്ന് രാത്രി 2.00 മണിക്ക് പൊലീസിന്റെ ഫോൺ വന്നു,ഞങ്ങൾ തൃക്കാരിയൂരിൽ എത്തിയിട്ടുണ്ട് മരുന്നുമായി, പുറത്തേക്ക് വന്നു നിന്നോളൂ എന്ന്.
ഉറക്കം മുറിഞ്ഞെങ്കിലും അത്ഭുതത്തോടെ ചാടി എഴുന്നേറ്റു ഗേറ്റിന്റെ മുന്നിൽ എത്തിയപ്പോഴെക്കും പൊലീസ് വണ്ടി അടുത്തെത്തി മരുന്നിന്റെ പൊതി നൽകി അപ്പോൾ ഞാൻ പറഞ്ഞു സാറേ നാളെ ഞാൻ അവിടെ വന്നു മേടിക്കാമെന്നാണ് കരുതിയത് ഇത്ര വേഗം വരുമെന്നറിഞ്ഞില്ല..അപ്പോൾ അദ്ദേഹം പറഞ്ഞു.. നിങ്ങൾക്ക് അത്യാവശ്യമാണോ നിങ്ങളുടെ അവസ്ഥ എന്താണോ എന്നറിയില്ലല്ലോ,മരുന്നല്ലേ അതുകൊണ്ടാണ് ഞങ്ങൾ ഈ സമയത്തായാലും കൊണ്ടെുവന്നത് ഞങ്ങളുടെ ഉദാസീനത മൂലം അർക്കും ഒരു ബുദ്ധിമുട്ടും വരരുത്.
നന്ദി പറഞ്ഞു മരുന്നുമായി ഞാൻ തിരികെ കയറുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നി. നമ്മുടെ പൊലീസ് സേനയെ കുറിച്ച് പ്രത്യകിച്ചും കോതമംഗലം സ്റ്റേഷനെ കുറിച്ച് ഒരായിരം നന്ദി അത്ര അത്യാവശ്യമായി കിട്ടേണ്ടതല്ലെങ്കിലും അത്യാവശ്യക്കാർക്ക് രക്ഷകരായി എത്തുന്ന മനസുകൾക്ക് നന്ദി.
നിരവധി പേർ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിലെത്തി പൊലീസിന് അഭിനന്ദനങ്ങൾ ്അറിയിക്കുന്നുണ്ട്.തൃക്കാരിയൂരിലെ കുടജാദ്രി ഫോംസിന്റെ ഉടമയായ സുരേഷ് ,മുബൈയിലെ സിനിമക്കാർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും അറിയപ്പെടുന്ന അസ്ട്രോളജർ കൂടിയാണ്.