അടൂർ: മണ്ണടി പഴയതൃക്കോവിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മൂന്നാമത് സപ്താഹ മഹായജ്ഞത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ യജ്ഞവേദിയിൽ വച്ച് മണ്ണടി നടുവിലക്കര മായവിലാസത്തിൽ ശശിധരന്റെയും ഓമനയുടെയും മകൾ കവിതയും പട്ടാഴി നടുത്തേരി മാവിള തെക്കേതിൽ ഗോവിന്ദന്റെയും ചെല്ലമ്മയുടെയും മകൻ രാജേന്ദ്രനും തമ്മിലുള്ള വിവാഹം രുഗ്മിണി സ്വയംവരത്തിനുശഷം യജ്ഞാചാര്യൻ ഉദിത് ചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.

2018 ഡിസംബർ 21 മുതൽ 31 വരെ നടക്കുന്ന അഖിലഭാരത ശ്രീമത് ഭഗവത മഹാസത്ര വേദിയിൽ നിർധനരായ പത്ത് പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുവാൻക്ഷേത്രഭരണ സമിതി തീരുമാനിച്ചിരിക്കുകയാണ് താൽപര്യമുള്ള പെൺകുട്ടികളുടെ രക്ഷാഷാകർത്താക്കൾ ക്ഷേത്രവുമായി ബന്ധപ്പെടുക