കടമ്പനനാട് : മണ്ണടി ദേവീക്ഷേത്രത്തിലെ തിരുമുടിയെഴുന്നെള്ളത്ത് ദർശനനത്തിനനായി പതിനനായിരങ്ങൾ. ഇന്നലെ വൈകിട്ട് 5നന് മുടിപ്പുര ദേവീക്ഷേത്രത്തിൽ നനിന്ന് മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് കൊടി, കുട, തീവെട്ടി, പഞ്ചവാദ്യം, മെഴുവട്ടക്കുട, മുത്തുക്കുടകൾ, എന്നിവയുടെ അകമ്പടിയോടെ 6 മണിയോടെ പഴയകാവ് ക്ഷേത്ര ആൽത്തറയിൽ എത്തിച്ചേർന്നു. വർഷത്തിൽ ഒരിക്കൽ തയ്യാറാക്കാറുള്ള നനിവേദ്യം തയ്യാറാക്കി. ഉണക്കലരി, പൊട്ടുവാഴക്കുല, ശർക്കര, നനാളീകേരം, കൊത്തച്ചക്ക എന്നിവചേർത്താണ് നനിവേദ്യം ഒരുക്കിയത്. അർദ്ധരാത്രിയോടെ തിരുമുടിപേച്ച് നനടന്നു. ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച് കളത്തിലേക്ക് എഴുന്നള്ളുന്ന ദേവി വേതാളക്കല്ലിൽ താളം ചവുട്ടി ശക്തിസ്വരൂപിണിയായാണ് ദാരികനനിഗ്രഹം നനടത്തുന്നത്. ദാരിക നനിഗ്രഹത്തിനന് ശേഷം ദേവിയുടെ രൗദ്ര ഭാവത്തിനന് ശാന്തത വരുത്തുവാനനായി അടവിയും ബലിക്കുടയും നനടത്തും. തുടർന്ന് ഭൂതഗണങ്ങൾക്ക് ബലിതൂകി ദേശാതിർത്തിയിലൂടെ സഞ്ചരിച്ച് തിരുമുടി മണ്ണടി മുടിപ്പുര ക്ഷേത്രത്തിൽ എത്തും. ഇന്ന് രാവിലെ നനിലമേൽ ആൽത്തറയിൽ നനിന്ന് താലപ്പൊലി മുത്തുക്കുട, വാദ്യമേളങ്ങൾ, എന്നിവയുടെ അകമ്പടിയോടെ മുടിപ്പുര ക്ഷേത്രത്തിലേക്ക് തിരുമുടിയെതിരേൽപ്പ് നനടക്കും.