- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാർ അസോസിയേഷൻ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ജീവകാരുണ്യ പ്രവർത്തന രംഗത്ത് അര ദശാബ്ദ കാലമായി തങ്ങളുടേതായ നിറ സാന്നിധ്യം അറിയിച്ചു കൊണ്ട് കുവൈറ്റിൽ പ്രവർത്തിക്കുന്ന മാന്നാർ അസോസിയേഷൻ, അതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായിവെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ ഉച്ചക്ക് 2:00 മണിവരെ കുവൈറ്റ് - ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം അസ്സോസിയേഷൻ പ്രസിഡന്റ്. രമേഷ് പിള്ള നിർവ്വഹിക്കുകയും അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറയുകയും ചെയ്തു. ബദർ അൽ-സമ മെഡിക്കൽ സെന്ററിനുവേണ്ടി മാർക്കെറ്റിങ് വിഭാഗം മാനേജർ നിഥിന്മേനോൻ, അബ്ദുൾ റസ്സാക്ക് എന്നിവർ ആശംസകൾ അർപ്പിക്കുകയും മാന്നാർ അസോസിയേഷന്റെ തുടർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രസ്തുത മെഡിക്കൽ സെന്ററിന്റെ സഹകരണം ഉറപ്പ് നൽകുകയും ചെയ്തു. അതിനുശേഷം ട്രഷറർ രഞ്ജി തോമസ് അസ്സോസിയേഷന് വേണ്ടി നന്ദി പ്രകാശനം നടത്തി. മെഡിക്കൽ ക്യാമ്പിൽ മുന്നൂറ്റി അൻപതിൽപരം പ്രവാസികൾ പങ്കെടുത്ത് പ്രസ്തുത ക്യാംമ്പിന്റെ പ്രായോജകരാവുകയും ക്യാമ്പ് വൻ വിജ
ജീവകാരുണ്യ പ്രവർത്തന രംഗത്ത് അര ദശാബ്ദ കാലമായി തങ്ങളുടേതായ നിറ സാന്നിധ്യം അറിയിച്ചു കൊണ്ട് കുവൈറ്റിൽ പ്രവർത്തിക്കുന്ന മാന്നാർ അസോസിയേഷൻ, അതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായിവെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ ഉച്ചക്ക് 2:00 മണിവരെ കുവൈറ്റ് - ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉത്ഘാടനം അസ്സോസിയേഷൻ പ്രസിഡന്റ്. രമേഷ് പിള്ള നിർവ്വഹിക്കുകയും അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറയുകയും ചെയ്തു.
ബദർ അൽ-സമ മെഡിക്കൽ സെന്ററിനുവേണ്ടി മാർക്കെറ്റിങ് വിഭാഗം മാനേജർ നിഥിന്മേനോൻ, അബ്ദുൾ റസ്സാക്ക് എന്നിവർ ആശംസകൾ അർപ്പിക്കുകയും മാന്നാർ അസോസിയേഷന്റെ തുടർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രസ്തുത മെഡിക്കൽ സെന്ററിന്റെ സഹകരണം ഉറപ്പ് നൽകുകയും ചെയ്തു. അതിനുശേഷം ട്രഷറർ രഞ്ജി തോമസ് അസ്സോസിയേഷന് വേണ്ടി നന്ദി പ്രകാശനം നടത്തി.
മെഡിക്കൽ ക്യാമ്പിൽ മുന്നൂറ്റി അൻപതിൽപരം പ്രവാസികൾ പങ്കെടുത്ത് പ്രസ്തുത ക്യാംമ്പിന്റെ പ്രായോജകരാവുകയും ക്യാമ്പ് വൻ വിജയമാക്കി തീർക്കുകയും ചെയ്തു.